സൗദിയില്‍ ചരക്ക് ഗതാഗത ചട്ടങ്ങള്‍ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകള്‍ പിടിച്ചെടുത്തു. സാധുവായ ലൈസന്‍സ് ഇല്ലാതെയാണ് ഈ ട്രക്കുകള്‍ രാജ്യത്തെ നഗരങ്ങള്‍ക്കുള്ളില്‍ ചരക്ക് ഗതാഗതം നടത്തിയതെന്ന് അധികൃതര്‍

സൗദിയില്‍ ചരക്ക് ഗതാഗത ചട്ടങ്ങള്‍ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകള്‍ പിടിച്ചെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ട്രക്കുകള്‍ കണ്ടുകെട്ടിയത്. 

New Update
saudi

റിയാദ്: സൗദിയില്‍ ചരക്ക് ഗതാഗത ചട്ടങ്ങള്‍ ലംഘിച്ച അഞ്ച് വിദേശ ട്രക്കുകള്‍ പിടിച്ചെടുത്തു. ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ട്രക്കുകള്‍ കണ്ടുകെട്ടിയത്. 


Advertisment

സാധുവായ ലൈസന്‍സ് ഇല്ലാതെയാണ് ഈ ട്രക്കുകള്‍ രാജ്യത്തെ നഗരങ്ങള്‍ക്കുള്ളില്‍ ചരക്ക് ഗതാഗതം നടത്തിയതെന്ന് അധികൃതര്‍ കണ്ടെത്തി. ഓരോ ട്രക്കുകള്‍ക്കും 10000 റിയാല്‍ വീതം പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തു. നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.


ചരക്ക് ഗതാഗത നിയമലംഘനം നടത്തുന്ന ട്രക്കുകള്‍ക്ക് ആദ്യ ലംഘനത്തില്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുന്നതായിരിക്കും. കൂടാതെ, 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. 


ലംഘനം വീണ്ടും ആവര്‍ത്തിക്കപ്പെട്ടാല്‍ 20,000 റിയാല്‍ വരെ പിഴയും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. പിന്നീടുള്ള നിയമലംഘനങ്ങളില്‍ പിഴ ഇരട്ടിയാക്കപ്പെടും. ഇത്തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പരമാവധി 1,60,000 റിയാല്‍ വരെ പിഴ ലഭിക്കുകയും 60 ദിവസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടുകയുമാണ് ചെയ്യുന്നത്.


Advertisment