/sathyam/media/media_files/2025/09/21/blood-2025-09-21-19-37-59.jpg)
റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ 95-ാ മത് ദേശീയദിനത്തിൻ്റെ ഭാഗമായി യുഎൻഎ സൗദിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ സെപ്റ്റംബർ 19 നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ എഴുപതിൽപരം പേർ രക്തദാനം ചെയ്തു. രോഗികൾക്ക് അടിയന്തര സാഹചര്യം ഉണ്ടായാൽ ആവശ്യമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിൽ സഹായകമായിരുന്നു എന്ന് ക്യാമ്പ് വിലയിരുത്തി, സൗദി യുഎൻഎ പ്രസിഡണ്ട് ഷമീർ ഷംസുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ സൗദി ബ്ലെഡ് ഡൊണേഴ്സ് കേരളയുടെ പ്രസിഡന്റ് ശ്രീ. ഗഫൂർ കൊയിലാണ്ടി രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇത്തരം രക്തദാന ക്യാമ്പുകൾ വർഷം തോറും സൗദിയിലെ വിവിധ പ്രദേശങ്ങളിലും ആശുപത്രികളിലും തുടർന്നു സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് യുഎൻഎ നേതൃസംഘം അറിയിച്ചു. കൂടാതെ, രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും സമൂഹസേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമുള്ള നിരവധി ആരോഗ്യബന്ധിത പരിപാടികളും യുഎൻഎ നടപ്പിലാക്കുമെന്നും അറിയിച്ചു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) സൗദി, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയാണ്. ബിബി ജോയ് പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്തു. മൈജോ ജോൺ, ഷമീർ ഷംസുദീൻ, രഞ്ജു പീച്ചിഞ്ചേരി, ഫെബ മാത്യു, മായ ജയരാജ്, ശ്യാം കുമാർ, നിമിഷ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സെക്രട്ടറി മാത്യു സ്വാഗതവും ട്രഷറർ ബിബി ജോയ് നന്ദിയും പറഞ്ഞു.