സൗദി ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഒരാൾ മാത്രം; സന്ദർശിച്ച് ഇന്ത്യൻ കോൺസൽ ജനറൽ

സൗദി മദീനയ്ക്ക് സമീപം 45-ഓളം ഇന്ത്യൻ ഉംറ തീർത്ഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് ഒരാൾക്ക് മാത്രം അത്ഭുത രക്ഷ.

New Update
saudi

റിയാദ്: സൗദി മദീനയ്ക്ക് സമീപം 45-ഓളം ഇന്ത്യൻ ഉംറ തീർത്ഥാടകരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് ഒരാൾക്ക് മാത്രം അത്ഭുത രക്ഷ.

Advertisment

 ബസിലെ യാത്രക്കാരനായ അബ്ദുൾ ഷോബ് മുഹമ്മദാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ അബ്ദുൾ ഷോബ് മുഹമ്മദിനെ സന്ദർശിച്ചു.

തീപിടിച്ച വാഹനത്തിൽ നിന്ന് അത്ഭുതകരമായി ജീവനോടെ രക്ഷപ്പെട്ട ഷോബിന് ഇപ്പോൾ മദീനയിലെ ഒരു ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. "സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം" ലഭിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 

ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയാണ് അപകടം നടന്നത്, 40-ലധികം ഇന്ത്യൻ തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ്,  മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ ഒരു എണ്ണ ടാങ്കറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിലേക്ക് തീ പടരുകയായിരുന്നു.  .  

Advertisment