സൗ​ദിയിൽ വാ​ഹ​നാ​പ​ക​ടം; രണ്ട് മരണം. മരിച്ചവരിൽ മ​ല​യാ​ളി യു​വാ​വും

സെ​ൻ​ട്ര​ൽ പോ​യി​ന്‍റ് ജീ​സാ​ൻ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ, അ​ബ​ഹ​യി​ലെ റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ൽ സ്റ്റാ​ഫ് മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

New Update
SAUDI

അ​ബ​ഹ: സൗ​ദി അറേബ്യ​യി​ലെ അ​ബ​ഹ​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വും ക​ർ​ണാ​ട​ക സ്വ​ദേ​ശി​യും മ​രി​ച്ചു.

Advertisment

കാ​സ​ർ​ഗോ​ഡ് വ​ലി​യ​പ​റ​മ്പ സ്വ​ദേ​ശി എ.​ജി. റി​യാ​സ് (35), ഉ​ഡു​പ്പി കു​ന്ദാ​പു​ര സ്വ​ദേ​ശി അ​മ്മാ​ർ അ​ഹ​മ്മ​ദ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ അ​ബ​ഹ​യി​ൽ നി​ന്നു 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ ജീ​സാ​ൻ റൂ​ട്ടി​ലെ ദ​ർ​ബി​ന് സ​മീ​പം മ​ർ​ദ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം.

സെ​ൻ​ട്ര​ൽ പോ​യി​ന്‍റ് ജീ​സാ​ൻ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ, അ​ബ​ഹ​യി​ലെ റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ൽ സ്റ്റാ​ഫ് മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ടൊ​യോ​ട്ട യാ​രി​സ് കാ​ർ സൗ​ദി പൗ​ര​ൻ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ന് പി​റ​കി​ൽ സൗ​ദി പൗ​ര​ന്‍റെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യും കൂ​ട്ടി​യി​ടി​ച്ചു.

റി​യാ​സും അ​മ്മാ​റും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്രി​ക​രാ​യ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ത​മീം, നേ​പ്പാ​ൾ സ്വ​ദേ​ശി ബി​ഷാ​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ദ​ർ​ബ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​സ​ർ​ഗോ​ഡ് വ​ലി​യ​പ​റ​മ്പ എ​എ​ൽ​പി. സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മു​ബ​റാ​ക്-​റം​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച റി​യാ​സ്.

ഉ​ഡു​പ്പി കു​ന്ദാ​പു​ര കോ​ട്ടേ​ശ്വ​ര സ്വ​ദേ​ശി​ക​ളാ​യ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ്-​ന​ജീ​ന പ​ർ​വീ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​മ്മാ​ർ അ​ഹ​മ്മ​ദ്.

Advertisment