/sathyam/media/media_files/2025/10/22/saudi-flag-2025-10-22-16-46-38.jpg)
റിയാദ്: ​സൗദിയിലെ വിദേശതൊഴിലാളികൾക്ക് ആശ്വാസം.
ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും നി​യ​ന്ത്രി​ച്ചി​രു​ന്ന തൊ​ഴിൽനിയമമായ "കഫാല' സമ്പ്രദായം നിർത്തലാക്കി സൗദി ഭരണകൂടം.
​തീ​രു​മാ​നം രാ​ജ്യ​ത്തെ കു​ടി​യേ​റ്റ​ ജോലിക്കാ​രു​ടെ ക്ഷേ​മ​വും തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ച​രി​ത്ര​പ​ര​മാ​യ ചു​വ​ടു​വ​യ്പാണ്. കഫാല പ്രകാരം തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് ജീ​വ​ന​ക്കാ​രിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു.
തൊഴിലാളികൾക്ക് ജോ​ലി മാ​റാ​നോ, രാ​ജ്യം വി​ടാ​നോ, നി​യ​മ​സ​ഹാ​യം തേ​ടാ​നോ ക​ഴി​യു​മോ എ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത് തൊ​ഴി​ലു​ട​മ മാത്രമായിരുന്നു. 1950-ലാണ് കഫാല നടപ്പാക്കുന്നത്.
വിദേശതൊ​ഴി​ലാ​ളി​ക​ളു​ടെ വരവിൽ നി​യ​ന്ത്രണമേർപ്പെടുത്തുന്നതിനാണ് ഈ ​സം​വി​ധാ​നം കൊണ്ടുവരുന്നത്.
ഓ​രോ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യും പ്രാ​ദേ​ശി​ക സ്പോ​ൺ​സ​റു​ടെ കീഴിലായിരിക്കും. "ക​ഫീ​ൽ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​ർ​ക്ക് തൊ​ഴി​ലാ​ളി​യു​ടെ താ​മ​സം, ജോ​ലി, നി​യ​മ​പ​ര​മാ​യ അവകാശങ്ങൾ തുടങ്ങിയവയിൽ അധികാരമുണ്ടായിരുന്നു.
"കഫാല' സ​മ്പ്ര​ദാ​യം പിന്നീട് "ആ​ധു​നി​ക അ​ടി​മ​ത്ത'മായി മാറുകയായിരുന്നു.
തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​കുക​യും ചൂ​ഷ​ണ​ങ്ങൾക്കിരയാകുകയും ചെയ്തിരുന്നു.
ഏ​ക​ദേ​ശം 13.4 ദ​ശ​ല​ക്ഷം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സൗ​ദിയിൽ ഉണ്ടെന്നാണ് കണക്ക്. ഇ​ത് രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ ഏ​ക​ദേ​ശം 42 ശ​ത​മാ​ന​മാ​ണ്.