/sathyam/media/media_files/2025/09/27/sau0-2025-09-27-18-28-57.jpg)
ദമ്മാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.
സൈഹാത് സദാറ റിസോർട്ടിൽ നടന്ന ചടങ്ങിൽ ദമ്മാം കമ്മിറ്റി പ്രസിഡന്റ് ഷമീർ നൈതല്ലൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ നാസ് വക്കം ഉദ്ഘാടനം നിർവഹിച്ചു.
അഡ്വ. ഖാലിദ് അൽ ഫർവാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യ-സൗദി ബന്ധം സൗദിയുടെ തുടക്കം മുതൽ നിലനിന്നുവരുന്നതാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഗ്ലോബൽ സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി.
കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ ദേശീയ ദിന റാലി നടന്നു. കിഡ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗദിയുടെ പരമ്പരാഗത നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി. കിഡ്സ് ക്ലബ് അംഗമായ ഫാത്തിമ സഹ്ര ദേശീയ ദിന പ്രസംഗം നടത്തി. അഹദ് അബ്ദുള്ള സൗദി ഗാനം ആലപിച്ചു.
യു.ഐ.സി ചെയർമാൻ ബദറുദ്ദീൻ അബ്ദുൽ മജീദ്, അക്ബർ ട്രാവൽസ് സൗദി ജനറൽ മാനേജർ അസ്ഹർ ഖുറേഷി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.
ഗൾഫ്ഗേറ്റ് എം.ഡി. ഷാജഹാൻ, സാജിദ് ആറാട്ടുപുഴ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി എന്നിവർ ആശംസകൾ നേർന്നു.
സിറാജ്, ഖലീൽ, ആസിഫ് കെ., അമീർ വി.പി, ഹാരിസ്, ആസിഫ് പി.ടി., നഹാസ്, ആബിദ്, നിസാർ, ഷബീർ മാറഞ്ചേരി, ദീപക് , ഉമ്മർ കെ.വി., ഇഖ്ബാൽ വെളിയങ്കോട്, ഫാസിൽ . യു, നൗഫൽ, ഷാഫി വി പി, ഫൈസൽ ആർ വി, ഷഫായത്, സലീം ഗ്ലോബ്, ജസീന റിയാസ്, ആഷിന അമീർ, അർഷിന ഖലീൽ, സാദിയ ഫാസിൽ, മേഘ ദീപക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കിഡ്സ് ക്ലബ് കോർഡിനേറ്റർമാരായ മുഹ്സിന നഹാസ്, ഫസ്ന ആസിഫ്, റമീന ആസിഫ് എന്നിവരും പരിപാടികളുടെ ഭ​ഗമായി.
പ്രോഗ്രാം കൺവീനർ സാലിഹ് ഉസ്മാൻ സ്വാഗതവും ഫഹദ് ബിൻ ഖാലിദ് നന്ദിയും അറിയിച്ചു.