/sathyam/media/media_files/2026/01/04/saudi-2026-01-04-20-11-00.jpg)
ജിദ്ദ: ഹജ്ജ് - ഉംറ തീർത്ഥാടകർക്കും പ്രവാസികൾക്കും അനുഗ്രഹമായി കരിപ്പൂരിൽ നിന്ന് വീണ്ടും സൗദി അറേബ്യൻ എയർലൈൻസ് സർവീസുകൾ.
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമുള്ള സൗദിയയുടെ കരിപ്പൂർ സർവീസ് പുനരാരംഭിക്കുന്നത് ഫെബ്രുവരി ഒന്നിനാണ്.
ഇതിനുള്ള ബുക്കിംഗ് ഓൺലൈൻ വഴിയും ട്രാവൽ ഏജൻസികൾ വഴിയും ആരംഭിച്ചു കഴിഞ്ഞു.
റിയാദ് - കരിപ്പൂർ വിമാനത്തിന്റെ സമയക്രമം ഇങ്ങിനെയാണ്: റിയാദില്‍ നിന്ന് പ്രാദേശിക സമയം പുലർച്ചെ 1.20-ന് പുറപ്പെടുന്ന വിമാനം രാവിലെ 8.35-ന് കരിപ്പൂരിൽ ഇറങ്ങും. കരിപ്പൂരിൽ നിന്നും രാവിലെ 9.45-ന് തിരിക്കുന്ന വിമാനം ഉച്ചയ്ക്ക് 12.50 ന്ന് റിയാദിൽ ഇറങ്ങും..
/filters:format(webp)/sathyam/media/media_files/vxxKC8ihkN9B84nwNHCN.jpg)
നിലവിൽ ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് കരിപ്പൂർ - റിയാദ് സൗദിയ സർവീസ് (ശനി, ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ)..
20 ബിസിനസ് ക്ലാസ് സീറ്റുകളും 168 എക്കോണമി ക്ലാസ് സീറ്റുകളും ഉള്‍പ്പെടെ ആകെ 188 പേര്‍ക്ക് സീറ്റ് ഉണ്ടായിരിക്കും.
പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള എയര്‍ബസ് A320 ശ്രേണിയിലുള്ള വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക.
/filters:format(webp)/sathyam/media/media_files/2026/01/04/saudia-2026-01-04-20-03-56.jpg)
യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സര്‍വീസുകള്‍ ആഴ്ചയില്‍ ആറായി വര്‍ദ്ധിപ്പിക്കാനും പിന്നാലെ ജിദ്ദയില്‍ നിന്നുള്ള സർവീസ് വൈകാതെ പുനരാരംഭിക്കാനും നീക്കങ്ങൾ ഉണ്ടെന്നാണ് വിവരം.
2020 ആഗസ്റ്റിലുണ്ടായ കരിപ്പൂര്‍ വിമാനാപകടത്തെത്തുടര്‍ന്ന് റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് സൗദിയ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നത്.
/filters:format(webp)/sathyam/media/media_files/FIwxUJ7BHy5BsKX3yyuM.jpg)
ഇതോടെ ​ഗൾഫ് നാടുകളിലേയ്ക്ക് വീണ്ടും വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന മലബാറിന്റെ മുറവിളിയാണ് പൂവണിയുന്നത്.
സൗദിയയുടെ കരിപ്പൂർ സർവീസ് പുനരാരംഭ വേളയിൽ സൗദിയ അധികൃതരോടും ഇന്ത്യൻ സിവിൽ ഏവിയേഷൻ വകുപ്പിനോടും മലബാർ ഡവലപ്മെന്റ് ഫോറം (എം ഡി എഫ്) സന്തോഷം രേഖപ്പെടുത്തി.
ചെറിയ തരം വിമാനങ്ങൾ ഉപയോഗിച്ച് കരിപ്പൂർ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവുമായി 2021 മുതൽ പ്രത്യക്ഷവും മറ്റുമായി ശ്രമങ്ങളിൽ തങ്ങൾ കർമനിരതരായിരുന്നുവെന്ന് എം ഡി എഫ് പ്രസിഡണ്ട് കെ എം ബഷീർ വിവരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us