/sathyam/media/media_files/2025/01/18/Oux24O9ZKau6vwIUxZ2n.jpg)
മനാമ: പരിശുദ്ധ റമദാന്‍ നമ്മിലേക്ക് വരുന്നതിന് മുമ്പ് തന്നെ റമദാനിലെ ചൈതന്യത്തെ ഏറ്റുവാങ്ങാന്‍ പാകത്തില്‍ പ്രാര്‍ത്ഥന കൊണ്ടും നിയ്യത്ത് കൊണ്ടും ഹൃദയ വിശുദ്ധിയോടെ റമദാനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ ഒരുങ്ങണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി.
ഒരിക്കലും നമ്മെ ആരും ശ്രദ്ധിക്കാനില്ല എന്ന് തോന്നുന്ന സ്വകാര്യ നിമിഷങ്ങളില്‍ പോലും മനസ്സ് പിശാചിന്റെ കൂടെ സഞ്ചരിക്കാതെ റബ്ബ് നിരന്തരം നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്ന തിരിച്ചറിവിലൂടെ ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കണം.
ഒഴുക്കിനനുസരിച്ച് നീന്താതെ ഇച്ചകളോട് നോ പറഞ്ഞ് ഒഴുക്കിനെതിരെ നിലപാട് സ്വീകരിച്ച് ദുന്‍ യവിയ്യായ ലോകം ആസ്വദിച്ചും ആഘോഷിച്ചും ദുര്‍ചിന്തയില്‍ മനംമയക്കി ചിന്താശേഷിയെ പണയപ്പെടുത്തരുതെന്നും സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു.
സമസ്ത ബഹ്‌റൈന്‍ ഇസ്തിഖ്ബാല്‍ റമളാന്‍ ബഹുജന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ സയ്യിദ് പൂക്കോയ തങ്ങള്‍ ബഹുജന സംഗമം ഉല്‍ഘാടനം ചൈയ്തു. സമസ്ത വര്‍ക്കിങ്ങ്: പ്രസിഡന്റ് വി.കെ കുഞ്ഞിമുഹമ്മദാജി അദ്ധ്യക്ഷത വഹിച്ചു.
മുബശ്ശിര്‍ തങ്ങള്‍ക്കുള്ള സമസ്ത ബഹ്‌റൈനിന്റെ ആദരം ബിസ്ത് അണിയിച്ച് ഫഖ്‌റുദ്ദീന്‍ സയ്യിദ് പൂക്കോയ തങ്ങളും മൊമന്റൊ നല്‍കി ബഹ്‌റൈന്‍ സമസ്ത ട്രഷറര്‍ എസ്. കെ നൗഷാദും നിര്‍വഹിച്ചു.
സമസ്ത ഏരിയ കമ്മിറ്റികളും ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും എസ്.കെ.എസ്.എസ്.നേതാക്കളും തങ്ങള്‍ക്ക് സ്‌നേഹാദരവുകള്‍ നല്‍കി.
സമസ്ത ഓര്‍ഗനൈസിങ്ങ് സെക്രട്ടറി മജീദ് ചോലക്കോട് കേന്ദ്ര നേതാക്കളായ സയ്യിദ് യാസര്‍ ജിഫ്രി തങ്ങള്‍, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, ഹംസ അന്‍വരി, ഷഹീം ദാരിമി
ലത്വിഫ് പയന്തോങ്ങ്, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍,നേതാക്കളായ ബഷീര്‍ ദാരിമി, അശ്‌റഫ് അന്‍വരി ചേലക്കര, എസ്.കെ.എസ്.എസ് എഫ് ജനറല്‍ സെക്രട്ടറി, നവാസ് കുണ്ടറ തുടങ്ങിയവര്‍ സംബന്ധിച്ചു.സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും ജോ:സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.