വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബായ്.. രക്ഷിതാക്കളുടെ സമ്മതത്തോടെ ആറാം ഗ്രേഡ് മുതലുള്ള വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസുകൾ നൽകാൻ സ്കൂളുകൾക്ക് അധികാരം നൽകി

രാജ്യത്തെ ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ ജനുവരി 2 മുതലാണ് മാറ്റം വരുന്നത്.

New Update
DUBAI

ദുബായ്: ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെള്ളിയാഴ്ച ദിവസത്തെ പ്രവർത്തിസമയത്തിൽ മാറ്റം വരുത്തിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി. 

Advertisment

അടുത്ത വർഷം ജനുവരി 9 മുതൽ വെള്ളിയാഴ്ചകളിലെ ക്ലാസുകൾ രാവിലെ 11.30 ന് അവസാനിപ്പിക്കും.

ജുമുഅ നമസ്‌കാര സമയത്തിൽ മാറ്റം വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

പുതിയ സമയക്രമവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായി വിദ്യാഭ്യാസ വകുപ്പ് ചർച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചത്. സമയമാറ്റം വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ പാഠ്യപദ്ധതി പുനഃക്രമീകരിക്കണം.

രക്ഷിതാക്കളുടെ സമ്മതത്തോടെ ആറാം ഗ്രേഡ് മുതലുള്ള വിദ്യാർഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസുകൾ നൽകാൻ സ്കൂളുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ ജുമുഅ നമസ്കാരത്തിന്റെ സമയത്തിൽ ജനുവരി 2 മുതലാണ് മാറ്റം വരുന്നത്.

വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12:45 നായിരിക്കും ജുമുഅ ഖുതുബ ആരംഭിക്കുക.

രാജ്യത്തെ എല്ലാ പള്ളികളിലും പുതിയ സമയക്രമം അനുസരിച്ചാകും നമസ്കാരം നടക്കുകയെന്ന് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് ജനറല്‍ അതോറിറ്റി മുൻപ് അറിയിച്ചിരുന്നു.

Advertisment