അത്ഭുതങ്ങള്‍ തീര്‍ത്ത് റിയാദ് സീസണ്‍ ബോളിവാഡ്റണ്‍വേ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ശൈത്യകാലത്ത് ആഘോഷത്തിന്റെ രാവുകള്‍ തീര്‍ത്ത് വിദേശികളും സ്വദേശികളും

ഒരു യഥാര്‍ത്ഥ റണ്‍വേയും അതില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബോയിങ് 777 വിമാനങ്ങളും ഉള്‍പ്പെട്ടതാണ്

author-image
റാഫി പാങ്ങോട്
Updated On
New Update
runway area 1

റിയാദ്: ലക്ഷക്കണക്കിന് ആള്‍ക്കാരെ ആകര്‍ഷിച്ചുകൊണ്ട് ബോളിവാഡ് റണ്‍വേ തുറന്നു. ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം വിമാനങ്ങള്‍ റിയാദില്‍ എത്തുന്ന കാഴ്ചയായിരുന്നു സോഷ്യല്‍മീഡിയയില്‍.

Advertisment

ഓരോ ദിവസവും വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

run way 2

റിയാദിലെ എക്‌സിറ്റ് മൂന്നിലുള്ള ബോളിവാഡ് സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു ജിദ്ദയില്‍ നിന്ന് മൂന്ന് ഭീമന്‍ ബോയിങ് 777 വിമാനങ്ങള്‍ റോഡ് മാര്‍ഗ്ഗം വിദേശികളെയും സ്വദേശികളുടെയും സ്വീകരണങ്ങളും ഏറ്റുവാങ്ങി എത്തിയത്.

'ബോളിവാഡ് റണ്‍വേ ഏരിയ'

runway 3

ഒരു യഥാര്‍ത്ഥ റണ്‍വേയും അതില്‍ നിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബോയിങ് 777 വിമാനങ്ങളും ഉള്‍പ്പെട്ടതാണ് റിയാദ് സീസണ്‍ ആഘോഷങ്ങളുടെ പ്രധാന വേദിയായ റിയാദ് ബോളിവാഡ് സിറ്റിയില്‍ ഒരുക്കിയ 'ബോളിവാഡ് റണ്‍വേ ഏരിയ'.


അന്താരാഷ്ട്ര നിലവാരമുള്ള റസ്റ്റോറന്റുകളാണ് വിമാനങ്ങള്‍ക്കുള്ളില്‍ സജ്ജീകരിച്ചിരിക്കുന്നത്.


സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സാണ് അതിന്റെ പ്രൗഢി നിലനിര്‍ത്തിക്കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി റണ്‍വേ  തുറന്നുകൊടുത്തത്.

runway 4

വളരെ ആവേശത്തോടെയാണ് ആയിരക്കണക്കിന് ആള്‍ക്കാര്‍ ദിവസവും സന്ദര്‍ശിക്കുന്നത.


ബോളിവാഡ് റിയാദ് സീസന്റെ ഭാഗമായി ഒട്ടനവധി പുതിയ കാഴ്ചകള്‍ ഒരുക്കി ജിസിസി രാജ്യങ്ങളുടെ ഏറ്റവും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറുകയാണ്.


 2030 ഓടുകൂടി ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമായി മാറുവാന്‍ റിയാദ് ബോളിവാഡ് മാറും എന്നാണ് റിപ്പോര്‍ട്ട്.

Advertisment