അങ്കമാലി സ്വദേശി പയ്യപ്പിളളി ആഗസ്തി ജോസിനു  ഒഐസിസി ജില്ലാ കമ്മിറ്റി  യാത്രയയപ്പ് നൽകി

രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സ്വദേശത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഒ. ഐ. സി. സി.  കുവൈറ്റ്‌ നൽകുമെന്നും  ആശംസ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.

New Update
kuwait payyappilly expat.jpg

കുവൈറ്റ്‌ സിറ്റി: നീണ്ട 28 വർഷ കാലത്തെ കുവൈത്ത്‌ പ്രവാസ ജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി കുവൈറ്റ്‌, എറണാകുളം ജില്ലാ കമ്മിറ്റി സജീവ അംഗം  അങ്കമാലി സ്വദേശി പയ്യപ്പിളളി ആഗസ്തി ജോസിനു  ഒഐസിസി ജില്ലാ കമ്മിറ്റി  യാത്രയയപ്പ് നൽകി. ചടങ്ങിൽ എറണാകുളം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. നിബു ജേക്കബ് ഉപഹാരം നൽകി ആദരിച്ചു.  

Advertisment

രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സ്വദേശത്തും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും അതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഒ. ഐ. സി. സി.  കുവൈറ്റ്‌ നൽകുമെന്നും  ആശംസ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.

ജില്ലാ കമ്മിറ്റി ട്രഷർ ശ്രീ. മാർട്ടിൻ പടയാട്ടിൽ, ജില്ലാ  കമ്മിറ്റി അംഗം  ശ്രീ. റഫീഖ് മുഹമ്മദ്‌  തുടങ്ങിയവർ ചടങ്ങിന്  നേതൃത്വം നൽകി. പ്രവാസികൾ ആയിരിക്കുമ്പോൾ ഓരോ വ്യക്തിയും  അവരാൽ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്ന്   പയ്യപ്പിളളി ആഗസ്തി ജോസ്  മറുപടി പ്രസംഗത്തിൽ പറഞ്ഞു

kmcc kuwait kuwait
Advertisment