ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

New Update
New Project (11).jpg

ഷാർജ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്.

Advertisment

ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം. മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

death
Advertisment