എം.ജി.സി.എഫ് 'പ്രവാസ രാവ് 2025' ഷാർജയ്ക്ക് ആഘോഷരാവായി

സംസ്കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ പി.കെ റെജി ഉദ്ഘാടനം ചെയ്തു.

New Update
sharja onam

ഷാർജ: മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി ഓണത്തിന് മുന്നോടിയായി ഷാർജ ലുലു സെൻട്രൽ മാളിൽ (ആർ.കെ കൺവെൻഷൻ സെൻ്റെർ)വെച്ച് സംഘടിപ്പിച്ച 'പ്രവാസ രാവ് 2025' ഷാർജയ്ക്ക് ആഘോഷ രാവായി മാറി.

Advertisment

ഗായത്രിയും സംഘവും അവതരിപ്പിച്ച രംഗപൂജയോടെ തുടങ്ങിയ പരിപാടി തുടർന്ന് തിരുവാതിരക്കളി, ബിന്ദുവും സംഘവും അവതരിപ്പിച്ച ഒപ്പന,മാർഗ്ഗം കളി,ദേവിപ്രിയ പ്രശാന്തും സംഘവും അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് തുടർന്ന് ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്ക് ഡാൻസ് തുടങ്ങിയ വിവിധ കലാ പരിപാടികൾ അരങ്ങേറി.

സംസ്കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ പി.കെ റെജി ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് ഷാർജ പ്രസിഡണ്ട് നൗഷാദ് മന്ദങ്കാവ് അദ്ധ്യക്ഷത വഹിച്ചു. 


ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, അഡ്വ.വൈ.എ റഹീം, വി.നാരായാണൻ നായർ, അബ്ദുല്ല മല്ലച്ചേരി, പി.ഷാജി, എസ്.എം ജാബിർ,രഞ്ജൻ ജേക്കബ്, ഷിബു ജോൺ, ടി.വി നസീർ എന്നിവർ സംസാരിച്ചു. 


എം.ജി.സി.എഫ് ജന. സെക്രട്ടറി ഹരി ഭക്തവത്സലൻ സ്വാഗതവും, ട്രഷറർ പി.വി സുകേശൻ നന്ദിയും പറഞ്ഞു. രജീഷ് രമേശ് അവതാരകനായിരുന്നു.

പി.ഷാജി ലാൽ, നവാസ് തേക്കട,സി.എ ബിജു, ഷിജി അന്ന ജോസഫ് , രാജി.എസ് നായർ, അഡ്വ. അൻസാർ താജ്, അനന്തൻ നമ്പ്യാർ, ഗായത്രി എസ്.ആർ നാഥ്, രാഖി ശെൽവിൻ, സിജി സിവി എന്നിവർ സംബന്ധിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ (ഫിനാൻസ് വിഭാഗം)വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട കാസർഗോഡ് സ്വദേശി റാഫി പട്ടേലിനെ ചടങ്ങിൽ അനുമോദിച്ചു.

തുടർന്ന് പിന്നണി ഗായിക ഹർഷ ചന്ദ്രനും, ക്ലാപ്സ് യു.എ.ഇ മ്യൂസിക് ട്രൂപ്പും ചേർന്നൊരുക്കിയ ഗാനസന്ധ്യ കാണികളെ ആവേശത്തേരിലേറ്റി. നൂറു കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.

Advertisment