/sathyam/media/media_files/2025/09/22/sharjah-seminar-2025-09-22-20-48-49.jpg)
പ്രതീക്ഷ ഷാർജ സോഷ്യൽ കൾച്ചറൽ ഫോറം നടത്തിയ സെമിനാർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: 'അറിയാം അതിജീവിക്കാം' എന്ന സെമിനാർ സം​ഘടിപ്പിച്ച് പ്രതീക്ഷ ഷാർജ സോഷ്യൽ കൾച്ചറൽ ഫോറം. ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസ്സാർ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ഷാർജ പ്രസിഡന്റ് സുധീർ പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈ.പ്രസിഡൻ്റ് പ്രതീപ് നെന്മാറ,ഓഡിറ്റർ ഹരിലാൽ, സൈക്കോളജിസ്റ് അനീഷാ മുഹസ്, നാദിറ ജാഫർ, അഡ്വ.നെജുല ഹുറൈസ്,ഷീജ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
പ്രതീക്ഷ ഷാർജ ജനറൽ സെക്രട്ടറി താഹ സുൽത്താൻ പിള്ള സ്വാഗതവും വനിതാ വിഭാഗം ട്രഷറർ അൻസു ജോൺ നന്ദിയും പറഞ്ഞു.
ഹാരി, അബ്ദുൽ റഹിം,പ്രവീൺ, നിസാറുദ്ദിൻ,രാജൻ, സകീർ, നിധിൻ, അസൈനാർ,ഷീജ, ഷെറീന,സിന്റാ, മേറീന, കൊച്ചുമോൾ, നൗഫിയാ, സൽമ, മഞ്ജു പ്രിൻസ്, നസ്രത് തുടങ്ങിയവർ നേതൃത്വം പരിപാടിക്ക് നേതൃത്വം നൽകി.