/sathyam/media/media_files/2025/11/10/jidd-2025-11-10-19-44-29.jpg)
ജിദ്ദ: സൗദി ഹജ്ജ് - ഉംറ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച ആരംഭിച്ച അഞ്ചാമത് ചതുർദിന ഹജ്ജ് കോൺഫറൻസും പ്രദർശനവും അടുത്ത വിശുദ്ധ ഹജ്ജിൽ നടപ്പാക്കുന്ന പുതിയ പദ്ധ്വതികൾ അനാവരണം ചെയ്തു.
ജിദ്ദയിലെ സൂപ്പർ ഡോമിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിലായിരുന്നു "മക്കയിൽ നിന്ന് ലോകത്തേക്ക്" എന്ന പ്രമേയത്തോടെയുള്ള പരിപാടി.
ഇതിൽ തങ്ങളുടെ പദ്ധ്വതികൾ അനാവരണം ചെയ്ത മക്കാ മുനിസിപ്പാലിറ്റി സന്ദർശകരുടെ പ്രശംസ നേടി.
അടുത്ത ഹജ്ജ് സീസണിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധ്വതികളാണ് മക്കാ മുനിസിപ്പാലിറ്റി ഹജ്ജ് പ്രദർശനത്തിൽ അവതരിപ്പിച്ചത്. 2026 മെയ് അവസാന വാരത്തിലാണ് ഹിജ്‌റ വര്ഷം 1447 ലെ വിശുദ്ധ ഹജ്ജ്.
ഹജ്ജ് സീസണിൽ മക്കയിലെത്തുന്ന തീർത്ഥാടകർ, സന്ദർശകർ എന്നിവർക്ക് പുറമെ വിശുദ്ധ നഗരത്തിലെ താമസക്കാർ എന്നിവരെ ഫലപ്രദമായി സേവിക്കുന്നതിനായി നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും പുതിയതുമായ പദ്ധതികളും സ്മാർട്ട് സംരംഭങ്ങളും മക്കാ മുനിസിപ്പാലിറ്റി പരിപാടിയിൽ പ്രദർശിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/10/ji-2025-11-10-19-46-18.jpg)
നഗര വികാസത്തിന്റെ വെല്ലുവിളികളോട് ദീര്ഘദൃഷ്ടിയോടെ പ്രതികരിക്കുകയും നഗരത്തിനുള്ളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളോടെയുള്ള സൗദിയുടെ "വിഷൻ 2030" ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പദ്ധ്വതികളെല്ലാം.
അതുപോലെ, സുപ്രധാന ആഗോള ആത്മീയ കേന്ദ്രമെന്ന മക്കയുടെ പദവി പുഷ്ടിപ്പെടുത്തുകയെന്നതാണ് എല്ലാ നീക്കങ്ങളിലും പ്രതിഫലിക്കുന്നത്.
ശുചിത്വം, നിർവഹണ പരിപാലനം എന്നിവ മികച്ച നിലവാരത്തിലാക്കുക, റോഡ് ശൃംഖല, പൊതു സൗകര്യങ്ങൾ തുടങ്ങിയവ നവീകരിക്കുക, സ്മാർട്ട് - എമർജൻസി റെസ്‌പോൺസ് സംവിധാനം ശക്തിപ്പെടുത്തുക, അതിലൂടെ സുരക്ഷിതവും സുസ്ഥിരവുമായ നഗര പരിസ്ഥിതി കൈവരിക്കുക, തീർത്ഥാടകർക്കും ഉംറ സംഘടകർക്കും നല്ല അനുഭവങ്ങൾ വർദ്ധിച്ച തോതിൽ ഉറപ്പാക്കുക എന്നിവ വികസന പദ്ധതികളുടെ ലക്ഷ്യങ്ങളിൽ പെടുന്നവയാണെന്ന് മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ചു.
ശുചിത്വം നിരീക്ഷിക്കുന്നതിനും മാലിന്യ സംസ്കരണത്തിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്മാർട്ട് സംവിധാനങ്ങൾ സ്വീകരിച്ചതായി മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഈ സംവിധാനങ്ങളിലൂടെ ഫീൽഡ് പ്രവർത്തനങ്ങളുടെ തത്സമയ ട്രാക്കിംഗ് എടുക്കുകയും നിർവഹണ കാര്യക്ഷമത വർദ്ധിപ്പിക്കുകയും തിരക്കേറിയ സമയങ്ങളിലുണ്ടാകുന്ന വെല്ലുവിളികൾക്ക് വേഗത്തിലുള്ള പരിഹാരങ്ങൾ നൽകുന്ന പ്രോആക്ടീവ് സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്ന് മക്കാ മുനിസിപ്പാലിറ്റി അധികൃതർ വിശദീകരിച്ചു.
അതുപോലെ, സുപ്രധാനമാണ് മക്കയുടെ നഗര ഭൂപ്രകൃതി ആരോഗ്യകരമാക്കി സംരക്ഷിക്കൽ.
മക്കയുടെ തനിമയാർന്ന വാസ്തുവിദ്യാ സ്വത്വം, ആത്മീയ സവിശേഷതകൾ എന്നിവ സംരക്ഷിക്കുന്നതോടൊപ്പം, ഹരിത ഇടങ്ങൾ വികസിപ്പിച്ചും വിപുലമായ പാരിസ്ഥിതിക മാനദണ്ഡങ്ങൾ നടപ്പിലാക്കിയും നഗരത്തിന്റെ മണ്ണും വിണ്ണും മനോഹരമാക്കുകയെന്നതാണ് ഇക്കാര്യത്തിലെ പ്രധാന നീക്കങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us