ലാദനെ വധിച്ച മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയാറായിട്ടില്ല

അറസ്ററുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല.2013ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ്, 2011~ലെ റെയ്ഡിനിടെ ഉസാമ ബിന്‍ ലാദനെ കൊന്നത് താനാണെന്ന് ഒനീല്‍ അവകാശപ്പെട്ടത്. 2020~ല്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് അദ്ദേഹത്തെ വിലക്കിയിരുന്നു.

New Update
laden murder

ഒനീല്‍

ഡാലസ്: അല്‍ ക്വയ്ദ തലവനായിരുന്ന ആഗോള ഭീകരന്‍ ഒസാമ ബിന്‍ലാദനെ വധിച്ച മുന്‍ യുഎസ് നാവിക സേനാംഗം റോബര്‍ട്ട് ജെ ഒനീല്‍ ടെക്സാസില്‍ അറസ്ററിലായി. പൊതുസ്ഥലത്ത് മദ്യപിച്ച് അക്രമമുണ്ടാക്കിയെന്ന കേസിലാണ് നടപടി.

Advertisment

47 കാരനായ റോബര്‍ട്ടിനെ പിന്നീട് 3,500 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു. അറസ്ററുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. 2020~ല്‍, മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് അദ്ദേഹത്തെ വിലക്കിയിരുന്നു. 2016~ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്ററ് ചെയ്യപ്പെട്ടിരുന്നു.

2013ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ്, 2011~ലെ റെയ്ഡിനിടെ ഉസാമ ബിന്‍ ലാദനെ കൊന്നത് താനാണെന്ന് ഒനീല്‍ അവകാശപ്പെട്ടത്. ഇതോടെയാണ് ആഗോളതലത്തില്‍ ശ്രദ്ധേയനാകുന്നത്. യു.എസ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കാനോ നിരാകരിക്കാനോ ഇതുവരെ തയാറായിട്ടില്ല.

murder case fbi BINLADEN CIA Osama Bin Laden
Advertisment