സ്പോക്കണ്‍ അറബിക് മെയിഡ് ഈസി ദോഹയില്‍ പ്രകാശനം ചെയ്തു

New Update
RELEASING NEW

ദോഹ. പ്രവാസ ലോകത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ ഖത്തറിലെ പ്രകാശനം റേഡിയോ മലയാളത്തില്‍ നടന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റബ് ഹാര്‍ ഇന്റര്‍നാഷണല്‍ ചീഫ് എഡിറ്ററുമായ ഹാറൂണ്‍ റാഷിദ് ഖുറൈശിയാണ്  പ്രകാശനം നിര്‍വഹിച്ചത്.  വേള്‍ഡ് കെ.എം.സിസി വൈസ് പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍  ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

Advertisment

ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജര്‍ണലിസ്റ്റ് സത്യേന്ദ്ര പഥക്, ആര്‍.എസ്.എം സീനിയര്‍ പാര്‍ട്ണര്‍ രാജേഷ് മേനോന്‍, ഗ്രാന്‍ഡ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, ക്യാപ്റ്റന്‍ ദീപക് മഹാജന്‍, കലാപ്രേമി ഗ്രൂപ്പ് ചെയര്‍മാന്‍ കലാപ്രേമി മാഹീന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ഏയ്ഞ്ചല്‍ റോഷന്‍, സുഭാഷ്, രതീഷ് ഗ്രന്ഥകാരന്‍ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.
 
എഡ്യൂമാര്‍ട്ട് പ്ളസ്  പ്രസിദ്ധീകരിച്ച സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി തുടക്കക്കാര്‍ക്ക് അറബി സംസാരിച്ച് പഠിക്കുന്നതിനുള്ള ഗൈഡാണ്. ഖത്തറില്‍ പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാം.

Advertisment