/sathyam/media/media_files/2025/10/31/srothas-2025-10-31-14-41-14.jpg)
ഷാർജ :സ്രോതസ്സിന്റെ വാർഷിക കുടുംബ സംഗമവും ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടക്കും.
"വിസ്മയം- 2025" എന്ന പേരിട്ടിരിക്കുന്ന പരിപാടി ഏറ്റവും നിറപ്പകിട്ടാർന്ന രീതിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും പുതുമയാർന്ന മത്സരങ്ങളും കോർത്തിണക്കിയാണ് വാർഷികാഘോഷം. നാടൻ മീൻ കറി മത്സരം, നിറപറയും നിലവിളക്കും മത്സരം, സ്രോതസ്സ് മലയാളി മങ്ക പുരുഷ കേസരി മത്സരങ്ങൾ കേരള തനിമയിലാണ് സംഘടിപ്പിക്കുന്നത്.
പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, സ്പോർട്സ് വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
/filters:format(webp)/sathyam/media/media_files/2025/10/31/0-2025-10-31-14-44-02.jpg)
സിനിമാതാരം കൈലാസ് മുഖ്യ അതിഥി ആയിരിക്കും. 10, 12 ക്ലാസുകളിൽ വിജയിച്ച കുട്ടികളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് ലക്ഷ്മി ജയന്റെ മ്യൂസിക്കൽ ബാൻഡ് അരങ്ങേറും.
/filters:format(webp)/sathyam/media/media_files/2025/10/31/kailas-2025-10-31-14-45-47.jpg)
ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങൾ നാട്ടിലും യുഎഇയിലും ആയിട്ടാണ് നടക്കുക.
ജൂബിലിയുടെ ഭാഗമായി നടത്തുന്ന പ്രോജക്ടുകളുടെ പ്രഖ്യാപനം ചടങ്ങിൽ കൺവീനർ ഫിലിപ്പോസ് പുതുക്കളങ്ങര നടത്തും.
സ്രോതസ്സ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് വീട്, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം എന്നിവ ജൂബിലിയുടെ ഭാഗമായി നൽകും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻറ് ഡേവിഡ് വർഗീസ് , സെക്രട്ടറി സുനിൽ മാത്യു , ട്രഷറർ മനോജ് മാത്യു, വൈസ് പ്രസിഡൻറ് ബിജോ കളിക്കൽ,ജനറൽ കൺവീനർ ഡോ. മനു വർഗീസ്, തോമസ് പുതുക്കുളങ്ങര, അനു റെജി, റിയ തോമസ്, പബ്ലിസിറ്റി കൺവീനർ സിജോ ബാബു തോമസ്, എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us