/sathyam/media/media_files/x4LxIDl869ztGYA8qVTW.jpg)
ലണ്ടൻ: യു കെ യൂറോപ്പ് ആഫ്രിക്കാ ഭദ്രാസനത്തിന്റെ ചരിത്രം പേറുന്ന ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയെ ഭദ്രാസനത്തിന്റെ കത്തീഡ്രൽ പദവിയിലേക്കു ഉയർത്താൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സുന്നഹദോസ് തീരുമാനമെടുത്തു. ഭദ്രാസന മെത്രാപ്പൊലിത്ത അഭി എബ്രഹാം മാർ സ്തേഫനോസ് മെത്രാപൊലിത്ത നൽകിയ ശുപാർശയാണ് സുന്നഹദോസ് അംഗീകരിച്ചത്.
മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ യു കെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ സ്ലൈഹിക സന്ദർശനത്തോടനുബന്ധിച്ച്, 2024 ജൂൺ മാസം 1- ആം തിയതി പരിശുദ്ധ പിതാവും ഇടവക മെത്രാപ്പൊലിത്ത അഭി എബ്രഹാം
മാർ സ്തെഫനോസ് തിരുമേനിയും ഇടവകയിലേക്ക് എഴുന്നുള്ളുകയും പരിശുദ്ധ കുർബാനക്കു ശേഷം ഇടവകയെ ഭദ്രാസനത്തിന്റെ കത്തിഡ്രൽ ദേവാലയം ആയി ഉയർത്തുകയും ചെയ്യും.
പ്രസ്തുത ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു, ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠർ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ - സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ക്രമികരണങ്ങൾക്കുമായി വിവിധ കമ്മറ്റികൾ ഇടവക വികാരി ഫാ. നിതിൻ പ്രസാദ് കോശി, ട്രസ്റ്റി ശ്രീ. ജേക്കബ് പാറക്കാല മാത്യു, സെക്രട്ടറി ശ്രീ. ജോർജ് ജേക്കബ്ബ് തെങ്ങുംതറയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ചടങ്ങിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, തങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ നൽകേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSeGCJXlmIRYWD4eZ4pZ5e6SVY551R5dbNBQU0ijd7CTlISuCw/viewform
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us