പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി പ്രസാദിന് ബീറ്റസ് ഓഫ് ബഹ്റൈന്‍ മുച്ചക്ര വാഹനം കൈമാറി

പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി പ്രസാദിന് ഉപജീവനോപാതിയായി മുച്ചക്ര വാഹനം നല്‍കി. മാവേലിക്കര എംഎല്‍എ  കെ. എസ് അരുണ്‍കുമാര്‍ ആണ് വാഹനം കൈമാറിയത്.

New Update
BEATS

മാവേലിക്കര: പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി പ്രസാദിന് ഉപജീവനോപാതിയായി മുച്ചക്ര വാഹനം നല്‍കി. മാവേലിക്കര എംഎല്‍എ  കെ. എസ് അരുണ്‍കുമാര്‍ ആണ് വാഹനം കൈമാറിയത്.


Advertisment

ചെങ്ങന്നൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ വര്‍ഗീസ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്  മോഹന്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ ഗീത മുരളി എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു.


2024 ഡിസംബര്‍ 21 - 23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോള്‍ റൗണ്ട്‌സില്‍ നിന്നും സമാഹരിച്ച തുകയില്‍ നിന്ന് ആണ് വാഹനം നല്‍കാന്‍ സാധിച്ചതെന്ന് എന്ന് കണ്‍വീനര്‍മാരായ റിജോ ചാക്കോ, അജീഷ് സൈമണ്‍, ബോണി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment