/sathyam/media/media_files/2024/11/19/1dEcXIDDGJblpU100KmQ.jpg)
കുവൈത്ത് സിറ്റി: തനിമ കുവൈത്തിന്റെ ബാനറില്‍ സന്‍സീലിയ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18-ാം ദേശീയ വടംവലി മത്സരം ഡിസംബര്‍ 6ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഓപ്പണ്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ഉച്ചക്ക് 12:00 മുതല്‍ വൈകീട്ട് 8:00 മണി വരെ സംഘടിപ്പിക്കും.
അന്നേ ദിവസം കുവൈത്തിലെ 30 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് പഠന - പഠനേതര വിഷയങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ: അബ്ദുല്‍ കലാം പേള്‍ ഓഫ് ദി സ്‌കുള്‍ അവാര്‍ഡ് ദാനവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മാസങ്ങളോളം പരീശീലനത്തില്‍ ഉള്ള 20ഇല്‍ പരം ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ ഇത്തവണ ആദ്യമായ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വടംവലി കായികതാരങ്ങള്‍ പങ്കെടുക്കുന്നു എന്നതും സവിശേഷതയാണ്. എല്ലാ കായിക പ്രേമികളെയും തികച്ചും സൗജന്യമായ വടംവലി മമാങ്കവും നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us