പാലക്കാട്‌ പ്രവാസി സെന്‍ററിന്‍റെ 2024-27 കാലയളവിലേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പ്രദീപ്‌ കുമാർ പ്രസിഡന്‍റായി തുടരും, ശശികുമാർ ചിറ്റൂർ പുതിയ സെക്രട്ടറി. യൂനസ് ട്രഷറർ. ഏഴംഗ ഉപദേശക സമിതിയും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
palakkad pravasi

യുഎഇ: പാലക്കാടൻ പ്രവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ പാലക്കാട്‌ പ്രവാസി സെന്ററിന്റെ 2024-2027 കാലയളവിലേക്കുള്ള പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

Advertisment

കഴിഞ്ഞ ദിവസം ഓൺലൈൻ ആയി സംഘടിപ്പിച്ച കൂട്ടായ്മയുടെ വാർഷിക പൊതുയോഗത്തിലാണ് 33 അംഗ നിർവ്വാഹക സമിതിയെയും തുടർന്ന് പത്തംഗ  പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തത്.  


ഭാരവാഹികൾ : പ്രസിഡന്റ് - കെ കെ പ്രദീപ്‌ കുമാർ,  വൈസ് പ്രസുഡന്റ് (പ്രോഗ്രാം) - കുമാർ മേതിൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) - കെ ഇ ബൈജു, ജനറൽ സെക്രട്ടറി - ശശികുമാർ ചിറ്റൂർ, ജോ. സെക്രട്ടറിമാർ - ഡോ. ചാന്ദിനി, പ്രജിത്ത് മേനോൻ, രമേശ്‌ ബാബു, ട്രഷറർ - യൂനസ് അഹ്‌മദ്‌, ജോ. ട്രഷറർ - ജിജി ഫിലിപ്പ്, ഇന്റെർണൽ ഓഡിറ്റർ - ജ്യോതി പുല്ലക്കാട്ട്. ഗ്രൂപ്പ് കോർഡിനേറ്റർ - സംഗീത ശ്രീകാന്ത്.


സെന്ററിന്റെ മുതിർന്ന സ്ഥാപക അംഗങ്ങളെയും  മുൻകാല പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉപദേശക സമിതിയും പുതുതായി നിലവിൽ വന്നു. ഉപദേശക സമിതി : ടി പി ചക്രപാണി, വിജയനാരായണൻ അമ്പ്രത്ത്, കെ പി രവിശങ്കർ, ഡോ മോഹൻ മേനോൻ,  രാജേന്ദ്രൻ ഇ കെ , പോൾസൺ, രവി മംഗലം.

33 അംഗ നിർവ്വാഹക സമിതിയിൽ ഭാരവാഹികൾ കൂടാതെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളും ഉൾപ്പെടുന്നതായി സെക്രട്ടറി അറിയിച്ചു.

Advertisment