/sathyam/media/media_files/97yGu96ei3Ltyv1QAfO4.jpg)
ലണ്ടൻ: പ്രവർത്തനത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ഈസ്റ്റ് ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തിന്റെ ലൈസൻസ് റദ്ധാക്കി. പ്രവർത്തന വീഴ്ച കണ്ടെത്തിയ ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്ററിനോടാണ് അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ ആവശ്യപ്പെട്ടത്. വന്ധ്യതാ ചികിത്സയ്ക്കായി എത്തിയവരുടെ ഭ്രൂണം ഫ്രീസു ചെയ്യുന്നതില്‍ തുടര്‍ച്ചയായി പിഴവുകള്‍ ഉണ്ടായതാണ് കര്‍ശനമായ നടപടിക്ക് കാരണമായത്.
/sathyam/media/media_files/9AZ8zpxr4AYyPmOfkWOj.jpg)
അതീവ ഗൗരവകരമായ സംഭവം ഏകദേശം 45 - ഓളം ദമ്പതികളെ ബാധിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഫ്രീസ് ചെയ്തിരുന്ന 150 - ഓളം ഭ്രൂണങ്ങളെയും ഇത് ബാധിച്ചേക്കാം എന്ന സൂചനയുണ്ട്. സംഭവത്തോട് ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
/sathyam/media/media_files/ichc77UPoPFKzHRzWWmj.jpg)
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചികിത്സയുടെ അന്തിമഘട്ടത്തിൽ വന്ധ്യതാ കേന്ദ്രത്തിനുണ്ടായ പിഴവ് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കിയേക്കും. സംഭവത്തോട് ഏറെ വൈകാരികമായാണ് പ്രസ്തുത ക്ലിനിക്കില്‍ ചികിത്സയിലായിരുന്നവർ പ്രതികരിച്ചത്.
കഴിഞ്ഞ വർഷവാസനത്തോടെ തന്നെ ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്ററിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന സൂചനകൾ. വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് പറ്റിയ പിഴവുകളുടെ കാരണം കണ്ടെത്താന്‍ സംഭവത്തെ കുറിച്ചന്വേഷിക്കുന്ന വിദഗ്ധർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്ളുണ്ട്. എന്നാല്‍ ഇത്തരം പിഴവുകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാൻ യൂണിറ്റില്‍ ചില മാറ്റങ്ങളും ക്രമീകരണങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us