തൃശൂര്‍ ജില്ല സൗഹൃദവേദി കുടുംബസംഗമം ശ്രദ്ധേയമായി

ജനറല്‍ സെക്രട്ടറി ഷെറിന്‍ മുരളി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍ യോഗത്തിന് നന്ദിയും  പറഞ്ഞു.

New Update
thirsuur

റിയാദ്: സൗദി അറേബ്യ യിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ കുടുംബസംഗമവും 2025 ലെ കലണ്ടര്‍ പ്രകാശനവും വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ മലസ്  അല്‍മാസ്  ഓഡിറ്റോറിയത്തില്‍ വെച്ചു ആഘോഷിച്ചു .

Advertisment

 തൃശൂര്‍ ജില്ലാ സൗഹൃദവേദി  പ്രസിഡന്റ് സി വി.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗം   അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം  ചെയ്തു.

ജനറല്‍ സെക്രട്ടറി ഷെറിന്‍ മുരളി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍ യോഗത്തിന് നന്ദിയും  പറഞ്ഞു.

2025 ലേ കലണ്ടറിന്റെ പ്രകാശനം ആഫിയ കോണ്‍ട്രാക്റ്റിംഗ് കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് സയിദ്  തളിക്കുളം നിര്‍വഹിച്ചു.

മാധ്യമ പ്രവര്‍ത്തകനും സൗഹൃദവേദി അംഗവുമായ ജയന്‍ കൊടുങ്ങല്ലൂര്‍, ട്രഷറര്‍ ഷാഹിദ് അറക്കല്‍ എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.


സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ സൗഹൃദവേദി   നടത്തിയതെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങള്‍ക്ക് നല്‍കിവരുന്ന  പെന്‍ഷന്‍ പദ്ധതി മറ്റുള്ള സംഘടനകള്‍ക്കും മാതൃക ആക്കാവുന്നതാണെന്നും ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചവര്‍ പറഞ്ഞു.


സൗഹൃദവേദി കുടുംബാംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തൃശൂരിന്റെ ഹൃദയഭാഗത്തു തളികുളത്തു പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ സൗഹൃദവേദി സഹകരണസംഘത്തിന്റെ പ്രവര്‍ത്തനം വളരെ മികച്ച രീതിയില്‍ നടക്കുന്നതായും ഭാരവാഹികള്‍ അംഗങ്ങളോട് പറഞ്ഞു.

സൗഹൃദവേദിയുടെ യൂണിറ്റ്

ജിദ്ദയിലും ദമ്മാമിലും അല്‍ കര്‍ജിലും ജുബൈയിലിലും ശക്തമായ കമ്മിറ്റികള്‍ക്കു കീഴില്‍ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


 റിയാദിലെ  അറിയപ്പെടുന്ന ഗായകരായ ഷമീര്‍ വളാഞ്ചേരി, ദിവ്യപ്രശാന്ത്, വിനോദ് വെണ്മണി,സജ്ജാദ് പള്ളം,കീര്‍ത്തി രാജന്‍, മുനീര്‍ മക്കാനി,വഹാബ് വെള്ളങ്ങല്ലൂര്‍, അബ്ദു കാലികറ്റ്, അക്ഷയ്  സുധീര്‍, അഞ്ജലിസുധീര്‍, നിവേദ്, സാനന്ദ്, എന്നിവരുടെ ഗാനങ്ങളും റഫ സൈനബ്, ദേവാഗി രാജീവ്  എന്നിവരുടെ നൃത്തങ്ങളും റോണ്‍ ജോണിന്റെ വയലിനില്‍ തീര്‍ത്ത സംഗീതവും കാണികള്‍ക്ക്  നവ്യാനുഭവം ആയിരുന്നു. 


ശങ്കര വാര്യര്‍, ശരത് ജോഷി,മാള മുഹയുദ്ധീന്‍ ഹാജി, ബാബു പൊറ്റേക്കാട് അരുണന്‍, സുരേഷ്  തിരുവില്‍വാമല,ജമാല്‍ അറക്കല്‍, റഷീദ് ചിലങ്ക എന്നിവര്‍  പരിപാടികള്‍ക്ക്  നേതൃത്വം  നല്‍കി.

Advertisment