New Update
/sathyam/media/media_files/2025/10/19/untitled-design41-2025-10-19-16-57-14.jpg)
തൃശ്ശൂർ : വിദേശത്തേക്ക് മടങ്ങാനിരിക്കെ കുവൈത്ത് പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. ചെവ്വൂർ ചെറുവാടി വീട്ടിൽ കുട്ടന്റെ മകൻ നിമിൻ (കണ്ണൻ -36) ആണ് മരിച്ചത്. കുവൈത്തിൽ ലുലുവിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
Advertisment
​ഒക്ടോബർ 25-ന് കുവൈത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഒളരിയിൽ ബന്ധുവീട്ടിൽ വെച്ചാണ് നിമിൻ കുഴഞ്ഞു വീണത്.
ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​ഭാര്യ: നവീന.