ടി എം ഡബ്ലു എ റിയാദ് - അദ്‌നാൻ ഫുട്ബോൾ ഫിയസ്റ്റ: അത്ലറ്റികോ, വൈറ്റ് ടൈഗേഴ്‌സ്, ബി വി ബി കിഡ്സ് ടീമുകൾ ജേതാക്കൾ

New Update
cb4db19b-7e64-40b5-812e-d19ca593b3b7

ജിദ്ദ:   ടി എം ഡബ്ലു എ റിയാദ് സംഘടിപ്പിച്ച  അദ്‌നാൻ   ഫുട്ബോൾ ഫിയസ്റ്റ എട്ടാം എഡിഷന്  ആവേശകരമായ പരിസമാപ്തി.   അസീസിയയിലെ അസിസ്റ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ സീനിയർ, അണ്ടർ 16, അണ്ടർ 11 വിഭാഗങ്ങളിലായി  നടന്നുവന്ന   കലാശക്കളികളിൽ  കളിക്കാരും കാണികളുമായ വൻ ജനാവലി  ഉത്സവാവേശത്തോടെ  പങ്കെടുത്തു.

Advertisment

സീനിയർ വിഭാഗത്തിൽ ഒന്നിനെതിരെ മൂന്ന് ഗോൾ മടക്കി മിഷാൽ ജംഷിദ് നയിച്ച അത്ലറ്റികോ ഡി ചേറ്റംകൂന്ന്  ചാമ്പ്യന്മാരായി.   ഇവർ  സുകൂലിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ നാരങ്ങാപ്പുറത്തെയാണ് തോല്പിച്ചത്.      സൻഹൽ ജി.കെ (ഗോൾഡൻ ബോൾ), അഷ്‌ഫാക്ക് അഷ്‌റഫ് (ഗോൾഡൻ ബൂട്ട്), ജാഫർ ഇസ്മായിൽ (ഗോൾഡൻ ഗ്ലൗ), മിഷാൽ ജംഷിദ് (ബെസ്റ്റ് ഡിഫൻഡർ), ഐഹാം ജംഷിദ് (എമേർജിങ് പ്ലയെർ), സെനിൽ ഹാരിസ് (മാൻ ഓഫ് ഫൈനൽ) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി.

അണ്ടർ 16 വിഭാഗത്തിൽ സൽമാൻ ഷഫീക്ക് നയിച്ച വൈറ്റ് ടൈഗേഴ്‌സ് ടീം ജേതാക്കളായി.  ആവേശകരമായ ഫൈനൽ മത്സരത്തിൽ കാഷിഫ് ഷഫീഖിന്റെ ഗ്രീൻ ലാൻറ്റെൻ ടീമിനെ തോൽപ്പിച്ചാണ് വൈറ്റ് ടൈഗേഴ്‌സ് കപ്പുയർത്തിയത്. ലൂസേഴ്‌സ് ഫൈനലിൽ ആശിർ നയിച്ച ബ്ലാക്ക് തണ്ടർ ടീം മുഹമ്മദ് ഫർസീൻന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബ്ലൂ റേയ്സിനെ കീഴടക്കി. അമാൻ മുഹമ്മദ് (ഗോൾഡൻ ബോൾ), ആശിർ (ഗോൾഡൻ ബൂട്ട്), സുലൈമാൻ (ഗോൾഡൻ ഗ്ലൗ), അർഷ് അസൈൻ (ബെസ്റ്റ് ഡിഫൻഡർ), ആദം ഇർഫാൻ (മാൻ ഓഫ് ഫൈനൽ) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി.

അണ്ടർ 11 വിഭാഗത്തിൽ മുഹമ്മദ് അലൂഫ് നയിച്ച ബി വി ബി കിഡ്സ്  ടീം കിരീടം നേടി.   ക്യാപ്റ്റൻ ആദം സെനിലിന്റെ നേതൃത്തത്തിൽ ഇറങ്ങിയ പി എസ് ജി കിഡ്സിനെയാണ്  ഇവർ   പരാജയപ്പെടുത്തിയത്.

ലൂസേഴ്‌സ് ഫൈനലിൽ  എഫ് ബി കിഡ്സ് മൂന്നാം സ്ഥാനക്കാരായി.  അര്ജന്റീന  കിഡ്സിനെയാണ് ഇവർ തോൽപ്പിച്ചത്.    മുഹമ്മദ് ഇസ്മായിൽ (ഗോൾഡൻ ബോൾ), ആഹ്മെദ് ജംഷിദ് (ഗോൾഡൻ ബൂട്ട്), അമാൻ (ഗോൾഡൻ ഗ്ലൗ), രകാൻ ജംഷിദ് (ബെസ്റ്റ് ഡിഫൻഡർ), ആഹ്മെദ് ജംഷിദ് (മാൻ ഓഫ് ഫൈനൽ) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി.

അഫ്താബ് അമ്പിലായിൽ മത്സരങ്ങളുടെ കമന്ററി  നിർവഹിച്ചു . റഫ്‌സാദ് വാഴയിൽ, സാദത്ത് കാത്താണ്ടി എന്നിവർ കുട്ടികളുടെ കളിയും തൈസിം അബ്ദുൽ ഗഫൂർ, മുഹമ്മദ്‌ ഖൈസ് എന്നിവർ മുതിർന്നവരുടെ കളിയും മേൽനോട്ടം വഹിച്ചു. പ്രസിഡന്റ് തൻവീർ ഹാഷിം സെക്രട്ടറി ഷമീർ ടി.ടി എന്നിവരുടെ അധ്യക്ഷതയിൽ സമ്മാനദാന ചടങ്ങ് നടത്തി. മുഹമ്മദ് നജാഫ് അവതാരകനായിരിന്നു.

സ്പോർട്സ് കൺവീനർ ഫുഹാദ് കണ്ണമ്പത്ത് നന്ദി പറഞ്ഞു.   റിഫ പ്രതിനിധികളായ (റഫറികൾ) നൗഷാദ്, മജീദ്, ഷഫീക്ക് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Advertisment