New Update
/sathyam/media/media_files/2025/01/08/GUzGzgAt4UCLxkNO5rvM.jpg)
അബുദാബി: യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Advertisment
ഈ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, ദുബൈ എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് താപനില ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
പകല്‍ സമയങ്ങളില്‍ ഏറ്റവും കുറഞ്ഞ താപനില 21ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. രാത്രി സമയങ്ങളില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും.
നാളെ രാവിലെ ചില ഉള്‍പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗതയില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.