/sathyam/media/media_files/AiEbVq1FyPP5xW3ssCNj.jpg)
അബൂദബി: പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങളെ തുടര്‍ന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാന സര്‍വിസുകള്‍ അധികൃതര്‍ പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ യാത്രികര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അബൂദബി ഇന്ത്യന്‍ എംബസി അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കാന്‍ യു.എ.ഇ അധികൃതര്‍ കഠിനപ്രയത്നം നടത്തുകയാണെന്നും യാത്രാസമയവും തീയതിയും സംബന്ധിച്ച് നിര്‍ദിഷ്ട വിമാനക്കമ്പനികളില്‍നിന്നുള്ള അവസാന കണ്‍ഫര്‍മേഷനും ലഭിച്ച ശേഷമേ ദുബൈ വിമാനത്താവളത്തിലേക്ക് പോകാവൂ എന്നും എംബസി ഓര്‍മിപ്പിച്ചു. ദുബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പൗരന്മാര്ക്ക് അടിയന്തര ഹെല്പ് ലൈന്‍ സേവനങ്ങള്‍ക്കായി +91501205172, +91569950590, +91507347676, +971585754213 എന്നീ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.