Advertisment

ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​രാ​യ വ്യ​ക്​​തി​ക​ൾ ജീ​വി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യു.​എ.​ഇ 22-ാം സ്ഥാ​ന​ത്ത്

24 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാണ് യു.​എ.​ഇയിൽ താമസിക്കുന്നത്

New Update
dubai in

ദു​ബൈ: വീണ്ടും നേട്ടത്തിന്റെ പടിവാതിലിലെത്തി ദു​ബൈ. ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​രാ​യ വ്യ​ക്​​തി​ക​ൾ ജീ​വി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യു.​എ.​ഇ 22ാം സ്ഥാ​ന​ത്ത്. നിലവിലെ കണക്കനുസരിച്ച് 24 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാണ് യു.​എ.​ഇയിൽ താമസിക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ അ​തി​സ​മ്പ​ന്ന​രു​ടെ എ​ണ്ണം 5ശ​ത​മാ​നമാണ് 2024ൽ ​വ​ർ​ധി​ച്ചി​ട്ടുള്ളത്. ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​ർ കേ​ന്ദ്ര​മാ​ക്കി​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ദു​ബൈ​ക്ക്​ 28ാം സ്​​ഥാ​ന​ണാണ്. ഈ ​വ​ർ​ഷം ജ​നു​വ​രി 15വ​രെ​യു​ള്ള ക​ണ​ക്കു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ പ​ട്ടി​ക പ്രകാരം ദു​ബൈയിൽ താമസമാക്കിയിരിക്കുന്നവരുടെ സ​മ്പ​ത്ത്​ 9ശ​ത​മാ​നം വ​ർ​ധി​ച്ച​യാ​തും പ​റ​യു​ന്നു. ​

Advertisment

ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ന്യൂ​യോ​ർ​ക്ക് വീ​ണ്ടും ലോ​ക​ത്തെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ ത​ല​സ്ഥാ​ന​മാ​യി. ല​ണ്ട​നാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. മും​ബൈ മൂ​ന്നാം സ്ഥാ​ന​ത്തും ബെ​യ്ജി​ങും ഷാ​ങ്ഹാ​യും യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലു​മെ​ത്തി. പ​ട്ടി​ക​യ​നു​സ​രി​ച്ച്​ ലോ​ക​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​നാ​യ വ്യ​ക്​​തി ടെ​സ്​​ല ക​മ്പ​നി ഉ​ട​മ ഇ​ലോ​ൺ മ​സ്കാ​ണ്. ഈ ​പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ്​ ഇ​ന്ത്യ​ക്കാ​ര​നാ​യ മു​കേ​ഷ്​ അം​ബാ​നി​യു​ള്ള​ത്.

ലോ​ക​ത്തെ 73 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2,435 ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള 3,279 സ​മ്പ​ന്ന​രാ​ണ്​ ഹു​റു​ൺ ഗ്ലോ​ബ​ൽ റി​ച്ച് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.

പ​ട്ടി​ക പ്ര​കാ​രം ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ ലോ​ക ത​ല​സ്ഥാ​ന​മെ​ന്ന സ്ഥാ​നം ചൈ​ന നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. 814 അ​തി​സ​മ്പ​ന്ന​രാ​ണ്​ ചൈ​ന​യി​ലു​ള്ള​ത്. എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ത്തി​ൽ 155 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ ചൈ​ന​യി​ൽ നി​ന്ന്​ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ താ​മ​സം മാ​റ്റി​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​മേ​രി​ക്ക​യി​ലേ​ക്ക്​ 109പേ​ർ പു​തു​താ​യി എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. ആ​കെ 800 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​ണ്​ യു.​എ​സി​ൽ താ​മ​സി​ക്കു​ന്ന​ത്.

മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യി​ൽ മൊ​ത്തം 271 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ണ്ട്. 84 അ​തി​സ​മ്പ​ന്ന​ർ ഇ​ന്ത്യ​യു​ടെ പ​ട്ടി​ക​യി​ൽ പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ട്ട​വ​രാ​ണ്. 146 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​മാ​യി ബ്രി​ട്ട​നാ​ണ്​ നാ​ലാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. 140 പേ​രു​മാ​യി ജ​ർ​മ്മ​നി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

 

Advertisment