അസ്ഥിര കാലാവസ്ഥ; ഇന്നും നാളെയും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് യാത്രക്കാർ എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ; യാത്രാ തടസ്സം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ഫ്ലൈ ദുബായ്

നിശ്ചയിച്ച സമയത്തുതന്നെ വിമാനം പുറപ്പെടുമെന്നും മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും എമിറേറ്റ്സ് എയർലൈൻ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
rain and flying

ദുബായ്:  അസ്ഥിര കാലാവസ്ഥ തുടരുന്ന ഇന്നും നാളെയും വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് യാത്രക്കാർ ദുബായ് എയർപോർട്ടിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. വിമാന സമയത്തിൽ മാറ്റമുണ്ടോ എന്ന് യാത്ര പുറപ്പെടുന്നതിന് മുൻപ് ചോദിച്ച് ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു. അതാതു എയർലൈനുകളുടെ വെബ്സൈറ്റിൽ പരിശോധിച്ചാലും പുതുക്കിയ സമയം അറിയാനാകും. 

Advertisment

യാത്രാ തടസ്സം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ ഫോണിൽ വിളിച്ച് അറിയിക്കുമെന്ന് ഫ്ലൈ ദുബായ് സൂചിപ്പിച്ചു. 
നിശ്ചയിച്ച സമയത്തുതന്നെ വിമാനം പുറപ്പെടുമെന്നും മാറ്റമുണ്ടെങ്കിൽ യാത്രക്കാരെ അറിയിക്കുമെന്നും എമിറേറ്റ്സ് എയർലൈൻ പറഞ്ഞു. മാർച്ചിലുണ്ടായ ശക്തമായ മഴയെ തുടർന്ന് 13 വിമാനങ്ങൾ തിരിച്ചുവിട്ടിരുന്നു.

Advertisment