പെരുന്നാളിന് പുതുമകളുമായി അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങി ഗ്ലോബൽ വില്ലേജ്; 200-ലധികം സാംസ്കാരിക വിനോദ പരിപാടികൾ പാർക്കിന് ചുറ്റും അണിനിരക്കും

പെരുന്നാൾ പ്രമാണിച്ച് അവധി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പുലർച്ചെ 2 വരെയാകും സന്ദർശക സമയക്രമം

New Update
uae global village

ദുബായ്:  വികസനം, ടൂറിസം, സാമ്പത്തികം തുടങ്ങി എല്ലാ നിലയിലും തലയെടുപ്പോടെ നിൽക്കുന്ന യുഎഇയുടെ പേര് വാനോളം ഉയർത്തുന്നതിൽ ഗ്ലോബൽ വില്ലേജിനുള്ള പങ്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ഇത്തവണത്തെ പെരുന്നാളിനും പുതുമകളുമായി  അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്.  

Advertisment

റമസാൻ സമാപിക്കുകയും പെരുന്നാളിൻ്റെ ആഹ്ളാദകരമായ ചൈതന്യം അന്തരീക്ഷത്തിൽ നിറയുകയും ആവേശവും അത്ഭുതവും പ്രിയപ്പെട്ട നിമിഷങ്ങളും സമ്മാനിക്കുന്ന പരിപാടികളും കാഴ്ചകളുമാണ് ആഗോളഗ്രാമം  ഒരുക്കിയിട്ടുള്ളത്. സീസൺ 28 ഈ മാസം 28ന് അവസാനിക്കാനിരിക്കെ സന്ദർശകർക്ക് ലഭിക്കുന്ന സവിശേഷ ആഘോഷമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല.

ഈദ് വണ്ടർ സൂഖിലൂടെ സാംസ്കാരിക യാത്ര ആരംഭിച്ച് അവിടെ നിന്ന് പെരുന്നാൾ സമ്മാനങ്ങളും സുവനീറുകളും വാങ്ങാം. പുരാവസ്തുക്കൾ, കരകൗശലവസ്തുക്കൾ അങ്ങനെ പലതും ഇവിടെ ലഭ്യമാണ്. ഭക്ഷണ പ്രേമികൾക്ക് ആസ്വദിക്കാനുള്ള  250 ലേറെ റസ്റ്ററൻ്റുകൾ, കിയോസ്കുകൾ, ഫൂഡ് ട്രക്കുകൾ, കഫേകൾ എന്നിവ ഇവിടെയുണ്ട്. രാത്രി 9ന് ഗംഭീരമായ ദൈനംദിന സംഗീത പരിപാടികളും വെടിക്കെട്ടുകളും അരങ്ങേറും. 

പാർക്കിന് ചുറ്റുമുള്ള സാംസ്കാരിക, വിനോദ പ്രദർശനങ്ങൾ മികച്ച കാഴ്ചയായിരിക്കും. ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ഇവിടുത്തെ നിമിഷങ്ങൾ പകർത്താം. പെരുന്നാൾ ആഘോഷം ഒന്നുകൂടി പൊലിമയാക്കണം എന്നാഗ്രഹിക്കുന്നവർക്ക്, കാർണവൽ സന്ദർശനം നിർബന്ധമാണ്. 

195-ൽ കൂടുതൽ റൈഡുകൾ, ഗെയിമുകൾ, ആർക്കേഡ് ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ അവിസ്മരണീയമായ ഓർമകൾ സമ്മാനിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അടിച്ചുപൊളിക്കാനുള്ള അവസരമാണ് ഇവിടെ ലഭിക്കുക. കൂടാതെ, ഏറ്റവും പുതിയ മിനി വേൾഡ്, ആകർഷണമായ നിയോൺ ഗാലക്‌സി എക്‌സ് സന്ദർശിക്കാം. 

വിനോദം വാഗ്ദാനം ചെയ്യുന്ന ചലഞ്ച് സോൺ  6 വയസും അതിൽ കൂടുതലുമുള്ളവർക്ക് ആവേശം പകരും.
പെരുന്നാൾ പ്രമാണിച്ച് അവധി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പുലർച്ചെ 2 വരെയാകും സന്ദർശക സമയക്രമം

Advertisment