/sathyam/media/media_files/SHlkN8IHeCng7zqcnS3R.jpg)
അബുദാബി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുഎഇ - ഇന്ത്യ സെക്ടറിലെ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അബ്ദുള്‍നാസര്‍ ജമാല്‍ അല്‍ഷാലി.
സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടിക്കറ്റ് നിരക്കില്‍ ഇത്രത്തോളം കുറവ് വരുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി വരെ ലാഭിക്കാന്‍ കഴിയുമെന്നും ജമാല്‍ അല്‍ഷാലി പറഞ്ഞു.
കൂടാതെ, ഇന്ത്യയുമായി 4:1 എയര്‍ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിര്‍ദേശിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യന്‍ വിമാന കമ്പനികള്‍ അവരുടെ സര്‍വീസുകള്‍ ഉയര്‍ത്താന്‍ മുന്നോട്ടുവന്നാല്‍ ഈ ആനുപാതം 3:1, 2:1, 1:1 എന്ന രീതിയിലേക്ക് മാറ്റാനും യുഎഇ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഉയര്‍ത്തുന്നതിലൂടെ മത്സരം മുറുകകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകള്‍ കുറയാനുമാണ് സാധ്യത. പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അല്‍ഷാലി പറഞ്ഞു.