ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/2024/12/08/RRfFRAJD10ARvBflGW8N.jpg)
യു.എ.ഇ: രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ത്ഥന. രാവിലെ 11ന് നടന്ന പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് പേര്‍ മഴയ്ക്കും ഭൂമിക്ക് അനുഗ്രഹത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു.
Advertisment
കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചര്യകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക പ്രാര്‍ത്ഥന നടന്നു.
പെരുന്നാള്‍ നമസ്‌കാരത്തിന് സമാനമായ രണ്ട് റക്അത്തുകളും തുടര്‍ന്ന് ഇമാമിന്റെ പ്രഭാഷണവും നടന്നു. ഇതിന് മുന്‍പ് 2022ലാണ് മഴ പെയ്യുന്നതിനായി രാജ്യത്ത് പ്രാര്‍ത്ഥന നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us