ദുർമന്ത്രവാദം നടത്തി കബളിപ്പിച്ചു; യുഎഇയിൽ ഏഴ് പേർക്ക് തടവ് ശിക്ഷ വിധിച്ചു

മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൈവശം വച്ചത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഏഴുപേരെയും കോടതിയിൽ ഹാജരാക്കിയത്

New Update
മരം മോഷ്ടിച്ചു എന്നാരോപിച്ച്‌ കസ്റ്റഡിയിലെടുത്ത പ്രതികളെ ലോക്കപ്പിലിട്ടത് വിവസ്ത്രരാക്കി; നഗ്നത മറച്ചത് വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ പത്രക്കടലാസുകൊണ്ട്

ദുബായ്: ദുർമന്ത്രവാദം നടത്തുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത കേസിൽ ഏഴ് പേർക്ക് യുഎഇയിൽ ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ഇവർക്ക് 50,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികളുടെ തട്ടിപ്പിൽ വീണ ഒരാൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് വിവരം പുറത്ത് വന്നത്.

Advertisment

400 വർഷത്തിലേറെ പഴക്കമുള്ള ജിന്നിലെ രാജാക്കന്മാരുടെ രാജാവ് തനിക്കൊപ്പമുണ്ടെന്നാണ് പ്രതികളിൽ ഒരാൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൈവശം വച്ചത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഏഴുപേരെയും കോടതിയിൽ ഹാജരാക്കിയത്. പിന്നീട് അവർക്ക് 6 മാസത്തെ ജയിൽ ശിക്ഷയും ജുഡീഷ്യൽ ഫീസിന് പുറമെ 50,000 ദിർഹം പിഴയും അടക്കാനും വിധിച്ചു.

കുറ്റകൃത്യങ്ങളുടെയും പിഴകളുടെയും നിയമം പുറപ്പെടുവിക്കുന്ന 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 31 പ്രകാരം, ആഭിചാരവും വഞ്ചനയും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.

മന്ത്രവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.

Advertisment