New Update
/sathyam/media/media_files/rfkS4EFdiaQEcfHC8UyR.jpg)
ദുബൈ: പ്രവചിക്കപ്പെട്ട അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വ്യാഴം, വെള്ളി ദിവസങ്ങളിൽ (മെയ് 2, 3) ദുബൈ സർക്കാർ വിദൂര പഠനം പ്രഖ്യാപിച്ചു.
Advertisment
ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) പറഞ്ഞു, "അസ്ഥിരമായ കാലാവസ്ഥ പ്രവചിക്കപ്പെടുന്നതിനാൽ, എല്ലാ ദുബായ് സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും സർവ്വകലാശാലകളും മെയ് 2 വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും വിദൂര പഠനം നടത്തണം. എല്ലാവരും സുരക്ഷിതരായിരിക്കുക. ."