അബുദാബി: യുഎഇയിൽ തുടർച്ചയായ മൂന്നാമത്തെ മാസവും പെട്രോൾ വിലയിൽ വർധന. പെട്രോളിന് 12 ഫിൽസ് വരെ വർധിപ്പിച്ചതോടെ ഇന്ധനവില 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായി. എന്നാൽ ഡീസലിന് 7 ഫിൽസ് കുറച്ചു. രാജ്യാന്തര എണ്ണവിലയിലെ വ്യതിയാനമാണ് പ്രാദേശിക വിപണിയിൽ പ്രതിഫലിച്ചത്. വില വർധന ഏപ്രിൽ ഒന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു.
പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റിൽ).
പെട്രോൾ (ലീറ്ററിന്)
സൂപ്പർ 98 – 3.15 ദിർഹം (3.03)
സ്പെഷൽ 95 – 3.03 ദിർഹം (2.92)
ഇ–പ്ലസ് – 2.96 ദിർഹം (2.85)
ഡീസൽ (ലീറ്ററിന്)
3.09 ദിർഹം (3.16)