യു കെ: യു കെയിലെ മലയാളികൾ ഒന്നടങ്കം സ്തംഭിച്ചു പോയ വാർത്തകളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ വിസ്റ്റണ്‍ ഹോസ്പിറ്റലില്‍ നടന്ന സംഭവം. ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്ന യുവതിയെ അവിടത്തെ മലയാളിയായ ഹെൽത്ത് കെയർ വർക്കർ ബലാത്സംഗം ചെയ്തു എന്ന വാർത്തയാണ് മലയാളികൾക്കിടയിൽ കഴിഞ്ഞ ദിവസം കാട്ടുതീ പോലെ പടർന്നത്.
ബലാത്സംഗത്തിനിരയായ യുവതിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത് ലിവര്‍പൂൾ ജെയ്സണ്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സിദ്ധാര്‍ത്ഥ് നായർ എന്ന ഇരുപത്തിയെട്ട്കാരനെയാണ്. വിറല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അന്വേഷണ വിധേയമായി ഫെബ്രുവരി 29 വ്യാഴാഴ്ച വരെ ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാനായയി റിമാന്‍ഡ് ചെയ്തു.
/sathyam/media/media_files/VtiXRPXp6uMBWNOJe9pO.jpeg)
അടുത്ത കാലത്ത് ആശുപത്രിയില്‍ കെയര്‍ അസിസ്റ്റന്റ് ആയി ജോലിക്ക് കയറിയ ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും രണ്ട് ലൈംഗികാതിക്രമകേസുകളുമാണ് മെഴ്‌സിസൈഡ് പോലീസ് ചുമത്തിയിരിക്കുന്നത്. പൊതുവെ അന്തര്‍മുഖനായി കാണപ്പെടുന്ന ഇയാള്‍ക്ക് പ്രദേശത്തു കാര്യമായ സൗഹൃദങ്ങൾ ഇല്ലെന്നും പറയപ്പെടുന്നു.
ജനുവരി 30, ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ഇരയുടെപരാതിയിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും പരാതി സമഗ്രമായി അന്വേഷിക്കുമെന്ന് പൊതുജനങ്ങള്‍ക്ക് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നുമാണ് കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ആലിസണ്‍ വുഡ്‌സ് പറഞ്ഞത്.
അതേസമയം, ഇംഗ്ലണ്ട് - വെയ്ൽസ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.