യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ  ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ രണ്ടാമത്തെ ഷോർട്ട് ഫിലിം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Update
33

യുട്യൂബിൽ ശ്രദ്ധ നേടിയ 'ദി നൈറ്റ്'  ഷോർട്ട് ഫിലിമിന് ശേഷം ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത്  വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന പുതിയ ഹൃസ്വചിത്രമായ 'യുകെ മല്ലു ഫ്രസ്ട്രേറ്റഡ്'  ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Advertisment

 ജിഷ്ണു വെട്ടിയാർ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ  ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ, എഡിറ്റിങ് ശ്യാം കൈപ്പിള്ളി, സംഗീതം  ഋതു രാജ്,   വസ്ത്രാലങ്കാരം ചിപ്പി മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്  മാത്തുക്കുട്ടി ജോൺ, ഷൈൻ അഗസ്റ്റിൻ, അനുരാജ് പെരുമ്പിള്ളി. 

ടോം ജോസഫ്, ഡിസ്‌ന പോൾ, ശിൽപ ജിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ചിത്രം വരുന്ന വിഷുവിന് യുട്യൂബിൽ  റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

Advertisment