യു കെയിലുടനീളം ആയിരക്കണക്കിന് റെസ്റ്റോറന്റുകളും പബ്ബുകളും പൂട്ടി; ദിനം പ്രതി താഴ് വീഴുന്നത് 10 സ്ഥാപനങ്ങൾക്ക്‌; മലയാളി സംരംഭകരുൾപ്പടെ നിരവധി പേരുടെ ആകർഷണ മേഖല കൈ പൊള്ളിക്കുമോ?

New Update
1

യു കെ: യു കെ യിലാകമാനം മുൻപൊന്നുമില്ലാത്ത രീതിയിൽ ഹോസ്പിറ്റലിറ്റി മേഖല വെല്ലുവിളികൾ നേരിടുകയാണ്. രാജ്യത്തുടനീളം ആയിരക്കണക്കിന് റെസ്റ്റോറന്റുകളും പബ്ബുകളും അടച്ചു പൂട്ടുന്നതായാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്‌.

Advertisment

കുതിച്ചുയരുന്ന ബില്ലുകൾ, ജനങ്ങളെ ആകമാനം ബാധിക്കുന്ന ജീവിതച്ചിലവുകളിലുണ്ടായ വർദ്ധനവ്, നിയന്ത്രണാതീതമായ വാടക, കുതിച്ചുയരുന്ന ഉൽപ്പാദനചിലവ് നോ - ഷോ ബുക്കിംഗ്, ജീവനക്കാരുടെ കുറവ്, ഉയർന്ന ഭക്ഷണ ബില്ല്, കൂടാതെ കോവിഡിഡും ബ്രെക്‌സിറ്റും ഉണ്ടാക്കിയ അനന്തരഫലങ്ങളുടെ ഇനിയും തീരാത്ത സമ്മർദ്ദങ്ങൾ എന്നീ കാരണങ്ങൾ മൂലം യു കെയിലുടനീളമുള്ള ആയിരക്കണക്കിന് ബാറുകളും റെസ്റ്റോറന്റുകളും പബ്ബുകളുമാണ്  ഷട്ടറുകൾ താഴ്ത്തിയത്‌. 

2

ദിനം പ്രതി 10 ലധികം അടച്ചുപൂട്ടലുകൾ ഈ ഹോസ്പിറ്റലിറ്റി മേഖലയിൽ നടക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അക്ഷരാർദ്ധത്തിൽ അതി ഭീകരവും ദയനീയവുമാണ് ഈ വെളിപ്പെടുത്തൽ. ഇതേ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള വർഷത്തിൽ  ബ്രിട്ടനിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങളുടെ എണ്ണം  3.6 ശതമാനം ഇടിഞ്ഞ് 103,682 ൽ നിന്ന് 99,916 ആയി കുറഞ്ഞു. അലിക്സ് പാർട്ട്ണേഴ്സ് , സിജിഎ / നീലസെൻ ഐക്യു എന്നിവരുടെ കണക്കുകൾ പ്രകാരം ലൈസൻസുള്ള സ്ഥാപനങ്ങളുടെ എണ്ണം ആദ്യമായാണ് 100,000 - ത്തിൽ താഴെയായി എത്തുന്നത്.

3

മലയാളികൾ ഉൾപ്പെടെ യു കെയിലേക്ക് കുടിയേറിയവരിൽ, സ്വന്തമായി എന്തെങ്കിലും വ്യവസായം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒരു പ്രധാന ആകർഷണ മേഖല കൂടിയാണ് ഹോട്ടൽ വ്യവസായം. പലരും നാട്ടിൽ ഹോട്ടലുകൾ നടത്തിയിരുന്നവരോ ഹോട്ടൽ മേഖലയിൽ ജോലി ചെയതവരോ ഒക്കെ ആണ്. നാട്ടിലെ സമ്പാദ്യവും തികയാത്തത്‌ ലോണെടുത്തും, ഇവിടുത്തെ വരുമാനത്തിൽ മിച്ചം പിടിച്ചുമൊക്കെ ചേർത്ത് വെച്ചാണ് ഭൂരിഭാഗം പേരും ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നത്. ഹോട്ടൽ മേഖലയിലൂടെ ജീവിതം കരുപ്പിടിപ്പിച്ചവരും വൻ വിജയങ്ങൾ നേടിയവരും യു കെയിലുടനീളമുണ്ട്. എങ്കിലും, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളും ഹോട്ടൽ മേഖലയിലെ മാറ്റങ്ങളും പ്രതിസന്ധികളും മറ്റും നല്ലവണ്ണം മനസിലാക്കുകയും വിലയിരുത്തുകയും ആവശ്യമായ വിദഗ്ധ ഉപദേശങ്ങൾ നേടിയതിനും ശേഷം മാത്രം നവാഗതർ ഈ മേഖലയിലേക്ക് കടന്നു വരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.  

സെലിബ്രിറ്റി ഷെഫും റെസ്റ്റോറന്റ് ഉടമയുമായ ടോം കെറിഡ്ജ് 'ദി ഇൻഡിപെൻഡന്റി'നോട് പറഞ്ഞതിങ്ങനെയാണ് "ഹോസ്പിറ്റാലിറ്റി മേഖല വളരെയധികം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു, കോവിഡ് ബാധിച്ചതിന് ശേഷം ഞങ്ങളുടെ ബിസിനസിന് ഒരു മില്യണിലധികം നഷ്ടമുണ്ടായി"

Advertisment