ക്ലഫം: ക്ലഫം ആസിഡ് അക്രമണം നടന്ന് ഒരാഴ്ചയോടടുക്കുമ്പോഴും പോലീസിനെ വട്ടം കറക്കി പ്രതി. സംഭവം നടന്ന ഉടൻ തന്നെ അബ്ദുള്‍ എസേദി ആണ് പ്രതി എന്ന് സിസിടീവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായെങ്കിലും, അയാൾ ഇപ്പോഴും സ്ഥലങ്ങൾ മാറി മാറിയുള്ള സഞ്ചാരം തുടരുകയാണ്. അബ്ദുള്‍ എസേദി ഏതോ അഭയാർത്ഥി സംഘത്തോടൊപ്പമുള്ള ആലാണെന്നും ക്രിമിനല്‍ സംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നുമാണ് പോലീസ് ഇപ്പോൾ കരുതുന്നത്.
/sathyam/media/media_files/GHCvBhIb5V4pAQs8YoOO.jpeg)
കഴിഞ്ഞ ബുധനാഴ്ചയാണ് അബ്ദുള്‍ എസേദി യുവതിയായ അമ്മയ്ക്കും രണ്ട് പെൺമക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തി ഓടി മറഞ്ഞത്. ആക്രമണത്തിൽ യുവതിയെയും മക്കളെയും രക്ഷക് എത്തിച്ചേർന്ന മറ്റു മൂന്ന് പേർക്കും മൂന്ന് പോലീസ് ഉദ്യഗസ്ഥർക്കും നിസാര പരിക്കുകൾ ഏറ്റിരുന്നു. പ്രതിയുടെ മുഖത്തിന്റെ വലതു വശത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്.
സംഭവം നടന്ന ഉടൻ സ്ഥലത്തുനിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതി, യുവതിയുടെ മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിയുകയും മറ്റൊരു സ്ത്രീയെ വാഹനം ഇടിച്ച് കയറ്റാനും ശ്രമിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങൾ വിഭലമായതോടെയാണ്, നാഷണല്‍ ക്രൈം ഏജന്‍സി പ്രതിക്കായി തിരച്ചിൽ ആരംഭിച്ചത്.
/sathyam/media/media_files/dX2pVX7N6J8G4V9wNxjx.jpeg)
അതേസമയം, പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് £20,000 ഇനാം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 9.33 - ന് ടവര്‍ ഹില്‍ അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനിൽ വെച്ചാണ് ഇയാളെ അവസാനമായി കണ്ടത്. ഇതിനിടയിൽ, പ്രതി ടെസ്കോ സൂപ്പർ മാർക്കറ്റിൽ നിന്നും കുപ്പിവെള്ളം വാങ്ങി പോകുന്ന സിസിടീവി ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. എസേദിയെ സഹായിക്കുന്നവരും അറസ്റ്റും മറ്റു നിയമ നടപടികളും നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
പോലീസിന്റെ വെട്ടിച്ചു കടക്കാൻ ഗുണ്ടാസംഘങ്ങള്‍ എസേദിക്ക് സഹായം ഒരുക്കുന്നുണ്ടോയെന്നും എന്‍സിഎ ഏജന്റുമാര്‍ പരിശോധിക്കും. ഒളിവിൽ തുടരുന്ന പ്രതിയുടെ എല്ലാ വിവരങ്ങളും യു കെയിലെ മറ്റ് പോലീസ് സേനകള്‍ക്കും, പോര്‍ട്ടുകളുമായും പങ്കുവെച്ചിട്ടുണ്ട്. ഈസ്റ്റ് ലണ്ടനിലെ രണ്ട് വീടുകളിലും, ന്യൂകാസിലിലെ മൂന്ന് വീടുകളിലും തെരച്ചില്‍ നടത്തി. അപകടകാരിയായ അക്രമിയെ സമീപിക്കരുതെന്നാണ് പൊതുജനങ്ങള്‍ക്ക് നൽകിയിരിക്കുന്ന നിര്‍ദ്ദേശം.