ഈജിപ്തിലേക്കുള്ള യാത്രകൾക്ക് മുന്നറിയിപ്പുമായി യു കെ ഹോം ഓഫീസ്; നടപടി മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ

New Update
2

ഈജിപ്തിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി യു കെ ഹോം ഓഫീസ്. പുതിയ നിർദേശങ്ങൾ യു കെ വിദേശകാര്യ ഓഫീസ് അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളെ തുടർന്നാണ് പുതിയ മുന്നറിയിപ്പുകൾ നൽകിയത്. യു കെ വിനോദസഞ്ചാരികൾക്ക്, ഈജിപ്ത് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്, പ്രത്യേകിച്ച് ഇവിടെ ജനുവരി പോലുള്ള ശൈത്യകാലത്ത്, 27 ഡിഗ്രി സെൽഷ്യസ് വരെ ഈജിപ്ഷ്യൻ കാലാവസ്ഥ ഉയരുമ്പോൾ. നിരവധി ട്രാവൽ ഏജന്റുമാരാണ് ഈ സമയം വമ്പൻ പാക്കേജുകളുമായി രംഗ പ്രവേശനം ചെയ്യുന്നത്.

Advertisment

3

സാംസ്കാരിക യാത്രകളിലും ബീച്ചുകളിലും സഞ്ചാരികൾക്ക് ധാരാളം വാഗ്ദാനൾ ലഭിക്കാറുണ്ട്. നവംബർ മുതൽ വിമത സംഘം യെമനിനും കിഴക്കൻ ആഫ്രിക്കയ്ക്കും ഇടയിലുള്ള ഇടുങ്ങിയ കടലിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരെ നടത്തിയ 27 സംഘടിത അക്രമങ്ങൾ നടത്തി. ഇതിനു മറുപടി എന്നോണം, യു കെയും യു എസും സംയുക്തമായി കഴിഞ്ഞ ജനുവരി 11 - ന് വിമത സംഘത്തിന്റെ തന്ത്രപ്രധാനമായ ഒരു ഡസനിലേറെ സ്ഥലങ്ങൾ ആക്രമിച്ചു തകർത്തിരുന്നു.

1

ഹമാസിനെതിരായ ഇസ്രയേലിന്റെ വ്യോമ, കര ആക്രമണം അവസാനിപ്പിക്കുന്നതിനായി യെമനിനും കിഴക്കൻ ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു ഇടുങ്ങിയ കടലിൽ ആക്രമണം ആരംഭിച്ചതായി ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. ഇത് ഒരു പ്രധാന അന്താരാഷ്ട്ര വ്യാപാര പാതയാണ്. "ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടയാനുള്ള ഹൂതി തീവ്രവാദികളുടെ ശ്രമങ്ങൾക്ക് മറുപടിയായി സൈനിക പ്രവർത്തനം നിലവിൽ നടക്കുന്നു.

പ്രവർത്തന മേഖല ചെങ്കടലിലും യെമനിലും പരിമിതമാണെങ്കിലും, അവിടെ സമീപ രാജ്യങ്ങളിലേക്കും യാത്രാ മുന്നറിയിപ്പുകൾ ചുരുങ്ങിയ സമയത്ത് വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ യാത്രാ ഉപദേശം നിരീക്ഷിക്കുകയും പിൻതുടരുകയും പ്രാദേശിക അധികാരികളിൽ നിന്നുള്ള പ്രസക്തമായ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം" വർദ്ധിച്ചുവരുന്ന കലുഷിതാവസ്ഥയെ തുടർന്ന് യു കെ ഹോം ഓഫീസ് നിർദേശം നൽകി. 18 രാജ്യങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അടിയന്തര യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment