ബ്രിട്ടൻ: ഇംഗ്ലണ്ടിൽ ഇനി ജി പിയിൽ പോകാതെ പോകാതെ തന്നെ ഏഴ് അസുഖങ്ങൾക്ക് ചികിത്സ ലഭിക്കും. ആദ്യമായാണ് ഇങ്ങനെ ഒരു സംവിധാനം ഇംഗ്ലണ്ടിൽ പരീക്ഷിക്കുന്നത്. എൻഎച്എസ് 'ഫാർമസി ഫസ്റ്റ് അഡ്വാൻസ്ഡ് സേവനം' എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം 2024 ജനുവരി 31 - മുതൽ പ്രാബല്യത്തിൽ വരും.
പുതിയ സംവിധാനം ഉപയോഗിക്കാൻ ഫാർമസികൾക്ക് അധികാരങ്ങൾ നൽകിയിട്ടുണ്ട്.
/sathyam/media/media_files/LLv2TmLZgwtq4yPkblgu.jpeg)
ഇംഗ്ലണ്ടിലെ ഫാർമസികൾക്ക് പുതിയ അധികാരം നൽകുന്നത് വഴി അർത്ഥമാക്കുന്നത്, ജനങ്ങൾക്ക് ആദ്യമായി രാജ്യത്തുടനീളമുള്ള ഫാർമസികളിൽ നിന്നും ജി പിയിൽ പോകാതെ തന്നെ ഏഴ് അസുഖങ്ങൾക്ക് പരിചരണം ലഭിക്കുമെന്നാണ്. ഇതുവരെ 10,000 - ത്തിലധികം ഫാർമസികൾ ഈ സേവനം നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്.
ഈ സംവിധാനം നിലവിൽ വരുന്നതോടുകൂടി, പ്രതിവർഷം 10 ദശലക്ഷം ജനറൽ പ്രാക്ടീസ് ടീം അപ്പോയിൻ്റ്‌മെൻ്റുകൾ ലാഭിക്കുവാൻ സാധിക്കുകയും ചെറിയ അസുഖങ്ങൾക്ക് ഉചിതമായ മരുന്നുകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെ വേഗത്തിലും സൗകര്യപ്രദമായ പരിചരണം ലഭ്യമാക്കാൻ രോഗികളെ സഹായിക്കുകയും ചെയ്യും.
/sathyam/media/media_files/WwNIC75s65n0btn7rM49.jpeg)
അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ, ഇംപെറ്റിഗോ, പ്രാണികളുടെ കടി മൂലമുള്ള അണുബാധ, ഷിംഗിൾസ്, സൈനസൈറ്റിസ്, തൊണ്ടവേദന, സങ്കീർണ്ണമല്ലാത്ത മൂത്രനാളി അണുബാധകൾ എന്നിങ്ങനെ ഏഴ് അസുഖങ്ങൾക്കാണ് ബുധനാഴ്ച മുതൽ ജി പിയിൽ പോകാതെ തന്നെ പരിചരണം ലഭിക്കുന്നത്.
തിരഞ്ഞെടുത്ത ഒരു ഫാർമസിയിൽ നേരിട്ടോ അല്ലെങ്കിൽ വീഡിയോ കൺസൾട്ടേഷൻ വഴിയോ രോഗികൾക്ക് സംവിധാനം പ്രയോജനപ്പെടുത്താം. ഡിസ്റ്റൻസ് സെല്ലിംഗ് ഫാർമസികൾ അക്യൂട്ട് ഓട്ടിറ്റിസ് മീഡിയയ്ക്കുള്ള കൺസൾട്ടേഷനുകൾ പൂർത്തിയാക്കില്ലെന്ന് എൻഎച്എസ് അഭിപ്രായപ്പെട്ടു.
/sathyam/media/media_files/rGxsg2Foo93cNWLiqnYI.jpeg)
നിലവിൽ വന്ന പുതിയ സംവിധാനത്തിൽ, രോഗികളുടെ പ്രായ പരിധി ഒരു പ്രധാന ഘടകമാണ്.അക്യൂട്ട് ഓട്ടിറ്റിസ് മീഡിയ (1 മുതൽ 17 വയസ്സ് വരെ), ഇംപെറ്റിഗോ (ഒന്നോ അതിൽ കൂടുതലോ പ്രായം), പ്രാണികളുടെ കടി മൂലമുള്ള അണുബാധ (ഒന്നോ അതിൽ കൂടുതലോ പ്രായം), ഷിംഗിൾസ് (പതിനെട്ടോ അതിൽ കൂടുതലോ പ്രായം),
സൈനസൈറ്റിസ് (പണ്ട്രണ്ടോ അതിൽ കൂടുതലോ പ്രായം), തൊണ്ടവേദന (5 വയസു മുതൽ), സങ്കീർണ്ണമല്ലാത്ത മൂത്രനാളി അണുബാധ (16 മുതൽ 64 വയസ്സുവരെയുള്ള സ്ത്രീകൾ) എന്നിങ്ങനെയാണ് ഈ സംവിധാനത്തിന് കീഴിലുള്ള പ്രായപരിധി.
ഈ സേവനങ്ങൾക്ക് പുറമെ ഫാർമസികൾ രക്തസമ്മർദ്ദ പരിശോധനയും ഗർഭനിരോധന സേവനങ്ങളും ഒരുക്കും."രോഗികൾ അവരുടെ പൊതുവായ ജി പി സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ രോഗികളുടെ പരിചരണത്തിൻ്റെ എപ്പിസോഡുകൾ പൂർത്തിയാക്കുവാൻ കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകളെ പുതിയ സംവിധാനമായ 'ഫാർമസി ഫസ്റ്റ് സർവീസ്' മുഖേന പ്രാപ്തമാക്കും" എന്നാണ് എൻഎച്എസ് വ്യക്തമാക്കുന്നത്.