വെള്ളിടിയായി യു കെയിൽ പുതിയ തൊഴിൽ വിസ നിയമങ്ങൾ; തൊഴിലാളികളിൽ പകുതിയും പുതിയ ഫാമിലി വിസ ശമ്പള പരിധിയിൽ ഇടം നേടില്ല; നിയമം ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ

New Update
3

യു കെ:  പുതിയ തൊഴിൽ വിസ നിയമങ്ങൾ അവതരിപ്പിച്ചതോടുകൂടി വിദേശത്ത് നിന്ന് യു കെയിലേക്ക് പങ്കാളികളെ കൊണ്ടുവരുന്നതിന് ആവശ്യമായ ശമ്പളം ഇവിടുത്തെ തൊഴിലാളികളിൽ പകുതിയോളം പേർക്കും ലഭിക്കുന്നില്ലെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

Advertisment

3

നെറ്റ് മൈഗ്രേഷൻ തടയുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമത്തിൻ്റെ ഭാഗമായി, സ്‌കിൽഡ് വർക്കർ വിസയിൽ എത്തുന്നവർക്ക് ആവശ്യമായ കുറഞ്ഞ ശമ്പളം ഏപ്രിൽ 11 മുതൽ 26,200 പൗണ്ടിൽ നിന്ന് ഘട്ടം ഘട്ടമായി 38,700 പൗണ്ടായി ഉയർത്തും.

കുടുംബ വിസയിൽ പങ്കാളികൾ, കുട്ടികൾ തുടങ്ങിയ ആശ്രിതരെ യുകെയിലേക്ക് കൊണ്ടുവരുന്നവർക്ക് ആവശ്യമായ കുറഞ്ഞ വരുമാനം ഏപ്രിൽ 4 മുതൽ ഘട്ടം ഘട്ടമായി വർദ്ധിക്കും.

2

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ വിശകലനമനുസരിച്ച്, യു കെയിലെ 50 ശതമാനം തൊഴിലാളികളും ഇപ്പോൾ £29,000 പൗണ്ടിൽ താഴെ വരുമാനമുള്ളവരാണെന്നതിനാൽ, പുതിയ വിസ നിയമമനുസരിച്ച്, വിദേശത്ത് നിന്ന് തങ്ങളുടെ ആശ്രിതരെ കൊണ്ടുവരാൻ മതിയായ വരുമാനം ലഭിക്കുന്നില്ല.

കൂടാതെ, യു കെയിലെ 70 ശതമാനം തൊഴിലാളികളും 2025 - ൽ പ്രാബല്യത്തിൽ വരാൻ പോകുന്ന 38,700 പൗണ്ടിൽ താഴെയാണ് ശമ്പളം വാങ്ങുന്നതെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

4

2024 ഏപ്രിൽ 4 മുതൽ യു കെയിലെ തൊഴിൽ മേഖലയിൽ ഉള്ളവർ തങ്ങളുടെ കുടുംബാംഗത്തെ വിദേശത്ത് നിന്ന് യു കെയിലേക്ക് കൊണ്ടുവരുന്നതിന് ഇപ്പോഴത്തെ കണക്കനുസരിച്ചു പ്രതിവർഷം കുറഞ്ഞത് £29,000 സമ്പാദിക്കേണ്ടതുണ്ട്.  നിലവിലെ കുറഞ്ഞ ശമ്പള പരിധിയായ £18,600 നിന്നും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഫാമിലി വിസകളിലെ പുതിയ മാറ്റങ്ങൾ നെറ്റ് മൈഗ്രേഷൻ കണക്കുകളിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിശകലനം. ഇപ്പോൾ നൽകിയിരിക്കുന്ന ഫാമിലി വിസകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്  അനുവദിച്ചിട്ടുള്ള എല്ലാ എൻട്രി വിസകളുടെയും അഞ്ച് ശതമാനം മാത്രമാണ്.

Advertisment