/sathyam/media/media_files/NTTzfDsp8ScTUGPmfOv4.jpeg)
ലണ്ടൻ: ലണ്ടനിൽ പുതിയ 'അറ്റൻഡൻസ് ഹബ്ബുകൾ' ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ). കുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.
ഇംഗ്ലണ്ടിലുടനീളം ഇതിന്റെ പ്രായോഗിക ആശയങ്ങൾ വിശദീകരിക്കുന്നതിന് മികച്ച ഹാജർ റെക്കോർഡ് ഉള്ള 9 സ്കൂളുകളെ വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക ഘട്ടത്തിലെക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ലണ്ടനിലെ സ്കൂളുകളിൽ തുടർച്ചയായി കുട്ടികളുടെ ഹാജർ നില കുറയുന്നതിന്റെ ഏറ്റവും പുതിയ കണക്കുകൾ മാർച്ചിൽ പുറത്തുവിടും.
തലസ്ഥാനത്തെ സ്കൂളുകളിൽ, തുടർച്ചയായി ഹാജരാകാത്ത വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാങ്ങൾക്കും നേരിട്ടുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്ന '£15 മില്യൺ സ്കീമും' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഇതിനായി ഒരു പരസ്യ കാമ്പെയ്‌നും രൂപപ്പെടുത്തിയിട്ടുണ്ട് എന്ന് അധികൃതൽ പറയുന്നു.
സ്കൂളുകളിലെ ഹാജർ നില മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഈ ആഴ്ചയിൽ തന്നെ സ്കൂളുകളിൽ കൂടുതൽ ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബുകൾ രൂപീകരിക്കുമെന്നാണ് ലേബർ പാർട്ടിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ നേട്ടങ്ങൾ പൂർണ്ണതോതിൽ ലഭ്യമാകണമെങ്കിൽ, എല്ലാ കുട്ടികളും മുടങ്ങാതെ സ്കൂളുകളിൽ എത്തിയാൽ മാത്രമേ സാധ്യമാകൂ എന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ അറിയിച്ചത്.