ലണ്ടൻ : സെയ്ന്റ് ജോൺ സീറോ മലബാർ മിഷൺ ചെസ്റ്റർഫീൽഡിൻ്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ വാർഷിക ധ്യാനം ചെസ്റ്റർഫീൽഡ് അനൻസിയേഷൻ പള്ളിയിൽ വച്ച് ഫെബ്രുവരി 9,10,11 വെള്ളി, ശനി, ഞായർ വൈകുന്നേരം 4 മുതൽ 9വരെ ഫാദർ സക്കറിയാസ് എടാട്ട് വി. സി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.
നമ്മുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ദൈവത്തിന്റെ കരുതലും, കൃപയും, ധാരാളം ഉണ്ടാകുവാൻ തീർച്ചയായും എല്ലാവരും വന്ന് ധ്യാനത്തിൽ പങ്കെടുക്കണമെന്ന് അപേഷിക്കുന്നു. ജീവിതത്തിൽ ഒരു മാറ്റം എന്നും അനിവാര്യമാണ്, നമ്മുടെ ആദ്ധ്യത്മിക വളർച്ചയിൽ അതിലുപരിയായി നമ്മുടെ ബുദ്ധിമുട്ട്കൾ, പ്രയാസങ്ങൾ, എല്ലാം ദൈവ സന്നിധിയിൽ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും, ദൈവത്തിന്റെ കരുണയും, അനുഗ്രഹവും, നമ്മുടെ കുടുംബങ്ങളിൽ നിറയുവാൻ, അസ്വസ്ഥതകൾ മാറി സമാധാനത്തിൽ ജീവിക്കുവാൻ ഈ ധ്യാനവും, ആരാധനയും, ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ആഴത്തിലുള്ള പ്രാർത്ഥനയും ഉപകരിക്കും.
ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം ഒരു പുതു ജിവൻ ഉണർവ്വ് നൽകാൻ ഉതകുന്ന ദൈവീക ചൈതന്യം നമ്മളിൽ നിറയുവാൻ ഈ ധ്യാനം വഴി സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ധ്യാനം നടക്കുന്ന എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാനയും, കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. പ്രാർത്ഥനയോടെ ഫാദർ ജോബി ഇടവഴിക്കൽ & കമ്മിറ്റി അംഗങ്ങൾ.