പൊതു തെരഞ്ഞെടുപ്പ് വിജയിച്ചാൽ യൂറോപ്യൻ യൂണിയനുമായി അടുക്കും: ലേബർ പാർട്ടി; ബ്രെക്സിറ്റ് കരാർ തന്നെ റദാക്കിയേക്കാം

New Update
2

ബ്രിട്ടൻ: അടുത്ത് തന്നെ ബ്രിട്ടനിൽ പൊതു തിരഞ്ഞെടുപ്പ്‌ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ, തുറന്ന വാക് പോരിലേക്കും വാഗ്ദാനങ്ങളിലേക്കും കടന്നിരിക്കുകയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കൾ. ജനപിന്തുണയും വിശ്വാസ്യതയും എങ്ങനെയും നേടിയെടുക്കുക എന്നതാണ് എല്ലാ പാർട്ടിയുടെയും പ്രധാന അജണ്ട.

Advertisment

1

സമീപ കാലങ്ങളിൽ ടോറികളുടെ ജനപിന്തുണയിൽ വലിയ ഇടിവു വരുകയും, നേതാക്കളുടെ ഇടയിൽ തമ്മിലടി മൂർച്ഛിച്ചതും ഇതിന്റെയൊക്കെ ആകെ തുകയായി നേതൃമാറ്റം തന്നെ ചിലർ ആവശ്യപ്പെട്ടത്തതും പാർട്ടിക്ക് വലിയ ക്ഷീണം ചെയ്തിട്ടുണ്ട്. അടുത്തിടെ പുറത്ത് വിട്ട, പുതിയ പോൾ സർവ്വേ പ്രകാരം ലേബറിനു വ്യക്തമായ ആധിപത്യം ആണ് യു കെയിൽ ഉള്ളത്. 

അതിനിടയിലാണ്, ലേബര്‍ പാർട്ടി തങ്ങളുടെ നിലപാടുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയന് ആശ്വസിക്കാമെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങള്ളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ ഫ്രണ്ട്ബെഞ്ച് നേതാവ് ഹിലാരി ബെന്‍ ഈ ആശയത്തിനായി ശക്തമായി വാദമുഖങ്ങൾ ഉയർത്തുന്ന ആളാണ്. കുറച്ച് കൂടി കടന്നു, ബ്രക്സിറ്റ് കരാര്‍ റദ്ദാക്കൽ വരെയുള്ള നടപടികളിലേക്ക് തന്നെ കാര്യങ്ങൾ നീങ്ങിയേക്കാം എന്ന സൂചനയും പാർട്ടി നൽകുന്നു എന്നറിയുന്നു.

3

കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചാല്‍ യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുപ്പം വരുമെന്നാണ് പാർട്ടിയോട് വളരെ അടുപ്പമുള്ളവരുടെ ഭാഷ്യം. ബ്രക്സിറ്റ് ഡീല്‍ വീണ്ടും ചര്‍ച്ചകളില്‍ വന്നാല്‍ കസ്റ്റംസ് യൂണിയനില്‍ തിരികെ ചേരുന്ന വിഷയം ആലോചിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഈയിടെ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.

 'യൂറോപ്യന്‍ യൂണിയന്‍ വീണ്ടും ഉണ്ടാകുക എന്നത് ഒന്നാമത്തെ പരിഗണനയാണ്. കാരണം അത് നമ്മുടെ പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്' ഷാഡോ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.

എന്നാല്‍, യൂറോപ്യന്‍ സാമ്രാജ്യത്തിന്റെ ആശ്രിത രാജ്യമായി യു കെയെ മാറ്റാന്‍ ബെന്‍ ആഗ്രഹിക്കുന്നതില്‍ അത്ഭുതമില്ലെന്നും ഹിലാരി ബെന്നിനെ പോലെ യൂറോപ്യൻ യൂണിയൻ അനുകൂലികളുടെ വാദങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്നുമാണ് ടോറി നേതാവ് ജേക്കബ് റീസ് മോഗ് ഇതിനോട് പ്രതികരിച്ചത്.

Advertisment