ഡെറം: ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ പത്താം വാർഷികവും ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളും പ്രൗഡഗംഭീരമായി സംഘടിപ്പിച്ചു.
/sathyam/media/media_files/p2LsXvaENNT8b7TU6xrA.jpeg)
കൂട്ടായ്മയുടെ രൂപീകരണ സമയത്ത് ഉണ്ടായിരുന്ന തുടക്കക്കാരായ കുടുംബങ്ങളെ ആദരിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, വിനോദിന്റെ മാതാവ് കമല, ഡോ. ലെച്ചു, ജിമ്മി, ഗാനപ്രിയ, ഡെന്നി, അക്ഷയ്, മായ ചാന്ദിനി, മീന സജി, സൈമൺ, ജീന റെനി എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങുകൾ ഉത്ഘാടനം ചെയ്തു.
/sathyam/media/media_files/s5kx0SL2gy8dRKnqwNso.jpeg)
ചടങ്ങിലേക്ക് സജി കാപ്പിൽ ഏവരെയും സ്വാഗതം ചെയ്തു.നാടൻ ശീലുകൾ ചാരുതയേകിയ മാർഗ്ഗം കളി, ദൃശ്യ തനിമയോടെ ക്രിസ്മസ് നേറ്റിവിറ്റി, ആരെയും അമ്പരപ്പിച്ച ക്ലാസിക്കൽ ഡാൻസ്, കുട്ടികളുടെ മനോഹരമായ നൃത്യ - നൃത്തങ്ങൾ, താള മേള അകമ്പടിയിൽ കരോൾ ഗാനങ്ങൾ, ഗാനാലാപനങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന DJ തുടങ്ങിയ കലാവിരുന്നുകൾ പരിപാടിയുടെ മാറ്റു വർധിപ്പിച്ചു.
/sathyam/media/media_files/6rho8QPok6aPlm1nX6sQ.jpeg)
ചടങ്ങിൽ വെച്ച്, 'ക്രിസ്തുമസ് ലൈറ്റ്നിംഗ്' മത്സരത്തിൽ വിജയികളായ ബൈജു, രാജേഷ് ജോസഫ്, സാനു എന്നിവർക്ക് ഡോ. ലച്ചു, ഷാജു എന്നിവർ ചേർന്ന് സമ്മാനമായി ട്രോഫി നൽകി അനുമോദിച്ചു. നിച്ചൽ ജോൺസൺ കൃതജ്ഞത രേഖപ്പെടുത്തി.
/sathyam/media/media_files/H5HvFaomiABZn6OHOU0Z.jpeg)