യു കെയിൽ ആഞ്ഞടിച്ച 'ഇഷ കൊടുങ്കാറ്റിൽ രാജ്യം ആടിയുലയുന്നു. സെപ്റ്റംബറിന് ശേഷം യു കെയിൽ വീശുന്ന ഒൻപതാമത്തെ കൊടുങ്കാറ്റാണ് 'ഇഷ'. തൊട്ടു മുൻപ് വീശിയടിച്ച 'ഹെങ്കി'ന്റെ അരക്ഷിതകളും മഞ്ഞുവീഴ്ചയുടെ കാഠിന്യവും പൂർണ്ണമായും മാറുന്നതിനു മുൻപ് രാജ്യത്തെയും ജനങ്ങളെയും കൂടുതൽ കെടുതിയിൽ ആഴ്ത്തിയിരിക്കുകയാണ് ഇഷ. രണ്ട് അപൂർവ അംബർ അലേർട്ടുകൾ ഉൾപ്പെടെ, ഏഴ് കാലാവസ്ഥാ മുന്നറിയിപ്പുകളാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും രാജ്യത്തിന്റെ മുക്കാൽ ഭാഗങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.
/sathyam/media/media_files/Cq3OmaRfyGXFcKHTRCof.jpg)
റെയിൽ, കടൽ, വിമാനം വഴിയുള്ള ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് അവരുടെ യാത്രകൾ തടസ്സപ്പെടും. ചില ഇന്റർസിറ്റി ട്രെയിൻ കമ്പനികൾ 'യാത്ര ചെയ്യരുത്' എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കോട്ട്ലൻഡിലും ഐറിഷ് കടലിലും ഇംഗ്ലീഷ് ചാനലിലും നിരവധി ഫെറി കപ്പലുകൾ റദ്ദാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ് ഹീത്രൂവിലേക്കും തിരിച്ചുമുള്ള രണ്ട് ഡസനിലധികം വിമാനങ്ങൾ റദ്ദാക്കി.
/sathyam/media/media_files/yNP4afHxtxcNfH6vjiSj.jpg)
വിമാനത്താവളത്തിൽ മണിക്കൂറിൽ 60 മൈൽ വേഗതയുള്ള കാറ്റിൽ ലാൻഡ് ചെയ്യുമ്പോൾ വിമാനം ആടിയുലയുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഞായറാഴ്ച ടിക്കറ്റുള്ള ട്രെയിൻ യാത്രക്കാർക്ക് അത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉപയോഗിക്കാം എന്ന് റെയിൽ സർവീസുകൾ അറിയിച്ചു.
/sathyam/media/media_files/d0QEgc2DDYEvoaln5NTJ.jpg)
സ്കോട്ട് റെയിലിന്റെ സെൻട്രൽ ബെൽറ്റിന് പുറത്തുള്ള എല്ലാ റൂട്ടുകളിലും (എഡിൻബർഗിനും ഗ്ലാസ്‌ഗോയ്ക്കും ഇടയിലും ചുറ്റുമുള്ള) ഫൈഫ്, ബോർഡേഴ്‌സ്, മേരിഹിൽ, ഈസ്റ്റ് കിൽബ്രൈഡ്, കിൽമാർനോക്ക് എന്നിവിടങ്ങളിലേക്കുള്ള സേവനങ്ങളും ഞായറാഴ്ച രാത്രി 7 മണി മുതൽ നേരത്തെ അവസാനിപ്പിക്കും. ശേഷിക്കുന്ന സെൻട്രൽ ബെൽറ്റ് ലൈനുകളിൽ പരിമിതമായ സേവനം മാത്രമേ പ്രവർത്തിക്കൂ, എന്നാൽ സുരക്ഷാ കാരണങ്ങളാൽ ട്രെയിനുകൾ മണിക്കൂറിൽ 40 മൈലായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ യാത്രകൾക്ക് കൂടുതൽ സമയമെടുക്കും.
/sathyam/media/media_files/EsgHOpkBzwIfAjjQfd44.jpg)
എല്ലാ റൂട്ടുകളിളും തിങ്കളാഴ്ച സർവീസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ സുരക്ഷാ പരിശോധനകൾ നടത്തുമെന്നു അധികാരികൾ അറിയിച്ചു. യു കെയിലെ ഒട്ടുമുക്കാൽ റെയിൽ ലൈനുകളിലും, പ്രത്യേകിച്ച് ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ വേഗത നിയത്രണങ്ങൾ ഏർപ്പെടുത്തി. അതിനാൽ ഈ ദിവസങ്ങളിൽ യാത്ര സമയം ഇരട്ടിയാകാൻ സാധ്യത ഉണ്ടെന്നു ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേ അറിയിച്ചു.
/sathyam/media/media_files/8AQOeiASbpsglvcYW2TW.jpg)
സൗത്ത് വെസ്റ്റേൺ റെയിൽവേയും യാത്ര തടസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് ചാനലിൽ വെസ്റ്റേൺ ഐലണ്ടിനും സ്കോട്ട്ലാൻഡിനും മദ്ധ്യേ ഫെറി സർവീസുകൾ തടസപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കടൽ പ്രക്ഷുബ്ധമാണെന്ന് 'പോർട്ട് ഓഫ് ഡോവർ' മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥ മൂലം ചില ഫെറി സർവീസുകൾ റദാക്കിയതായി ഡിഎഫ്ഡിഎസ് അറിയിച്ചു. ബ്രിട്ടീഷ് എയർവേസ് ഹീത്രൂവിൽ നിന്നുള്ള തങ്ങളുടെ 26 പ്രാദേശിക യൂറോപ്യൻ ഫ്ലൈറ്റ് സർവീസുകൾ റദാക്കി, ചില സർവീസുകളിൽ മാറ്റം വരുത്തിയിട്ടുമുണ്ട്. വിപരീത സാഹചര്യം കണക്കിലെടുത്തു കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും ബ്രിട്ടീഷ് എയർവേസ് അധികൃതർ അറിയിച്ചു.