ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി യുമായി അഫിലിയേറ്റ് ചെയ്തു; വിജി കേ പി മിഡ്‌ലാൻഡ്സ് റീജണൽ കോർഡിനേറ്റർ

New Update
60

ബെർമിങ്ഹാം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ഐ എൻ ടി യു സി യുമായി, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, അഫിലിയേറ്റ് ചെയ്തതിന്റെ ഭാഗമായി യു കെ യിലുള്ള ഇന്ത്യൻ വർക്കേഴ്സിന് താമസിയാതെ യുകെ യിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്നങ്ങൾക്ക് ഗൈഡൻസും സഹായവും നൽകുവനാവുമെന്നു ഐ ഡബ്ള്യു യു എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Advertisment

നാട്ടിൽ Iഐ എൻ ടി യു സിയുമായി സഹകരിച്ചും യു കെ യിൽ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്നും ഇന്ത്യൻ ജോലിക്കാരുടെ ജോലിസ്ഥലത്തെ അവകാശങ്ങൾക്കും തുല്യ നീതിക്കും ഹൗസിങ് മേഖലകളിലെ പ്രശ്നങ്ങൾക്കും കൈത്താങ്ങാവുക എന്നതാണ്  ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ലക്‌ഷ്യം വെക്കുന്നത്.

58

IWU തങ്ങളുടെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിലാളികൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് ബന്ധപ്പെടുവാൻ കൂടുതൽ സൗകര്യപ്രദമാകുന്നതിനും വേണ്ടി റീജണൽ തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുവാൻ തീരുമാനിച്ചു.  അതിന്റെ  പ്രാരംഭമായി മിഡ്‌ലാൻഡ്‌സ് റീജണിലെ കോർഡിനേഷൻ ചുമതല പ്രമുഖ സാമൂഹ്യപ്രവർത്തകനായ വിജി കേ പി യെ നിയോഗിച്ചു.

Advertisment