എസെക്‌സ് ജേവിക്: പേരക്കുട്ടിക്ക് കൂട്ടായി വീട്ടിൽ എത്തിയ മുത്തശ്ശിയുടെ ജീവനെടുത്ത് വീട്ടിലെ നായകള്‍. യു കെയിൽ നിരോധിക്കപ്പെട്ട നായ് ഇനത്തിൽ പെട്ട എക്‌സ് എല്‍ ബുള്ളി ഇനത്തില്‍ പെട്ട ബ്യൂട്ടി, ബെയർ എന്നീ പേരുള്ള രണ്ട് നായകളാണ് അക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസെക്‌സ് ജേവിക്കിലെ വീട്ടിലേക്ക് പോലീസ് എത്തിച്ചേരുമ്പോള്‍ 68 - കാരി എസ്‌തെര്‍ മാര്‍ട്ടിന്‍ നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു.
/sathyam/media/media_files/LG26OdixX4n23GJsncvs.jpg)
തന്റെ പതിനൊന്നുകാരനായ പേരക്കുട്ടിയെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് എസ്‌തെര്‍ മാര്‍ട്ടിന്‍ നായ്ക്കളുടെ ഗുരുതര ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ സംഭവസ്ഥലത്ത് വെച്ച് തന്നെ എസ്‌തെറുടെ മരണം സ്ഥിരീകരിച്ചു. ആഷ്‌ലി വാപ്പർ എന്ന ഡ്രിപ് റാപ്പറിന്റെ ഉടമസ്ഥതയിലുള്ള നായ്ക്കളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അഷ്‌ലിക്ക് പോലീസ് ജാമ്യം അനുവദിച്ചിട്ടുണ്ട്.
/sathyam/media/media_files/8HzeAaemmsZcs2WaCCs2.jpg)
ഈ മാസം ആദ്യം യു കെ നിരോധം ഏര്‍പ്പെടുത്തിയ ഇനത്തിൽ പെട്ട എക്‌സ്എല്‍ ബുള്ളി നായകൾ തന്നെയാണെന്ന് അമ്മയെ ആക്രമിച്ചതെന്ന് മാര്‍ട്ടിന്റെ മകള്‍ സോണിയ പറഞ്ഞു. രണ്ട് മുതിര്‍ന്ന നായകളും, ഇവയുടെ ആറ് കുഞ്ഞുങ്ങളും വീട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം.
നായ്ക്കൽ പരസ്പരം കടിപിടി കൂടിയപ്പോൾ, ചൂൽ ഉപയോഗിച്ച് അവയെ വേർപെടുത്താൻ ശ്രമിക്കവെ നായകള്‍ മുത്തശ്ശിയെ അക്രമിക്കുകയായിരുന്നു വെന്ന് മകള്‍ പറയുന്നു. അതേസമയം നായകള്‍ ഏത് ഇനത്തില്‍ പെട്ടതാണെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന തുടരുകയാണ് എന്നാണ് അധികൃതർ അറിയിച്ചത്.